Tag archives for muzhakkol
മുഴക്കോല്‍
ആശാരിമാരും മറ്റും അളവിനു പ്രമാണമായി ഉപയോഗിക്കുന്നത്. നാള വ്യത്യാസംകൊണ്ട് ഇത് ഒന്‍പതു പ്രകാരമാകാം. ശ്രീപരമേശ്വരനാണ് ഇതിനു രൂപകല്‍പന ചെയ്തതെന്നാണ് പുരാവൃത്തം. ഇരുപത്തിയഞ്ച് അംഗുലം നീളമുള്ള കോല്‍ പ്രാജാപത്യവും ഇരുപത്താറുളളത് ധനുര്‍മുഷ്ടിയും, ഇരുപേത്തഴുള്ളത് ധനുഗൃഹവും, ഇരുപത്തെട്ടുള്ളത് പ്രാച്യവും, ഇരുപത്തൊന്‍പതുള്ളത് വൈപൂല്യവും, മുപ്പത്തൊന്നുള്ളത് പ്രകീര്‍ണവുമാണെന്നു…
ആശാരിക്കോല്
ആശാരിമാര്‍ ഉപയോഗിക്കുന്ന അളവുകോലാണ് മുഴക്കോല്‍. പണ്ട് ഈ കോല്‍ എടുത്തേ മൂത്താശാരിമാര്‍ പുറത്തിറങ്ങൂ. അവരെ തിരിച്ചറിയുന്നതിനുള്ള ചിഹ്‌നം കൂടിയായിരുന്നു ഇത്. പഴയ സാമുദായികവ്യവസ്ഥയില്‍ ആശാരിമാര്‍ 'തീണ്ടുന്ന'വരാണെങ്കില്‍ മുഴക്കോല്‍ കൈയിലുണ്ടെങ്കില്‍ തീണ്ടലിന്റെ ദൂരം കുറയുമത്രെ.