Tag archives for nalikeram
നാളികേരസ്തംഭനം
ഒരു മാന്ത്രികപ്രയോഗം. മന്ത്രശക്തികൊണ്ട് അന്യരുടെ പ്രവൃത്തികളെ നിരോധിക്കുന്ന കര്‍മമാണ് സ്തംഭനം. ആ ക്രിയ നാളികേരമുപയോഗിച്ചതുകൊണ്ടാകുമ്പോള് നാളികേരസ്തംഭനം. നാളികേരം തുരന്ന് അതില്‍ ചില ഔഷധങ്ങള്‍ നിറച്ച് സ്ഥാപിക്കുകയാണ് അതിന്റെ സ്വഭാവം.
അഷ്ടദ്രവ്യം
എട്ടു പദാര്‍ത്ഥങ്ങളാണ് അഷ്ടദ്രവ്യം. മലര്, പഴം, എള്ള്, കരിമ്പ്, ശര്‍ക്കര, തരിപ്പണം, മോദകം, നാളികേരം എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. അവില്, തേന്‍, നെയ്യ്, കല്‍ക്കണ്ടം, മാതളനാരങ്ങ എന്നിവയും ഉപയോഗിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ശര്‍ക്കരപ്പാവിലിട്ട് പാകപ്പെടുത്തുന്നതിനെയാണ് 'അഷ്ടദ്രവ്യം'കൂട്ടുക എന്നു പറയുന്നത്.