Tag archives for pakshipeeda
പുള്ളുപീഡ
പുള്ളുപക്ഷികളെക്കൊണ്ട് ശിശുക്കള്‍ക്കുണ്ടാകുന്ന ബാധ. പക്ഷിപീഡ, ബാലപീഡ എന്നാക്കെപ്പറയും. പുള്ളുപീഡ നീക്കുവാന്‍ വംശപാരമ്പര്യമുള്ളവരാണ് പുള്ളുവര്‍. മലയര്‍, വണ്ണാന്‍ തുടങ്ങിയ മറ്റു സമുദായക്കാരും പുള്ളുപീഡ നീക്കുവാന്‍ വര്‍ണപ്പൊടികള്‍ കൊണ്ട് കളങ്ങള്‍ ചിത്രീകരിക്കും.
പക്ഷിപീഡ
ചെറിയ കുട്ടികള്‍ക്ക് കൈകാലുകള്‍ മെലിഞ്ഞ്. ആരോഗ്യം ക്ഷയിച്ച് ഗ്രഹണി തുടങ്ങിയ രോഗങ്ങള്‍ പിടിപെടുന്നത് പക്ഷിപീഡ കൊണ്ടാണെന്നാണ് പ്രാചീന വിശ്വാസം. ശിശുവിന്റെയോ ഗര്‍ഭവതിയുടെയോ തലയ്ക്കു മീതെ പുള്ളുപക്ഷി പറന്നുപോയാല്‍ ആ ശിശുവിന് പക്ഷിപീഡ ബാധിക്കും. പക്ഷിപീഡയ്ക്ക് പുള്ളുപീഡ, പുള്ളേറ്, പുളഅളുനോക്ക് എന്നീ പേരുകളും…
പക്ഷിക്കളം
പക്ഷിപീഡ നീക്കാന്‍ വണ്ണാന്‍മാരും പുള്ളുവരും മറ്റും നടത്തുന്ന മാന്ത്രിക കര്‍മ്മത്തിന് ചിത്രീകരിക്കാറുള്ള കളം. ഇത് അനുകരണ മന്ത്രവാദത്തിന് ഉദാഹരണമാണ്.
ഓലവായന
പുള്ളുപീഡ, പക്ഷിപീഡ, പുള്ളുവക്കൂട്ട്, പുള്ളേറ്, പുള്ളുനോക്ക് തുടങ്ങിയ ബാലപീഡകള്‍ക്കുള്ള മാന്ത്രിക കര്‍മ്മങ്ങള്‍ക്ക് വണ്ണാന്‍മാരും പുള്ളുവന്‍മാരും ഓലവായന നടത്തും. ചില മാന്ത്രികവിഷയങ്ങള്‍ എഴുതിയ താളിയോലകളാണ് ഓല.