Tag archives for parasuraman
വാള്‍നമ്പി
പ്രാചീനകേരളത്തിലെ നാലു ബ്രാഹ്മണ കഴകങ്ങളുടെ രക്ഷാപുരുഷനായ തളിയാതിരിയുടെ സ്ഥാനപ്പേര്. കേരളോല്‍പ്പത്തിയില്‍ വാള്‍നമ്പിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. പരശുരാമനില്‍നിന്ന് വാള്‍ വാങ്ങി സ്ഥാനമേറ്റ ബ്രാഹ്മണരായിരുന്നു ഇവര്‍. നമ്പിടിമാരാണിവരെന്നു പറയപ്പെടുന്നു.
അയ്യന്‍
കേരളത്തില്‍ ആദികാലം തൊട്ടേ ആരാധിക്കപ്പെട്ടുപോന്ന ഒരു നായാട്ടുദേവത. അയ്യന്‍, അയ്യനാര്‍ എന്നീ പേരുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് അയ്യപ്പന്‍ എന്ന പേരില്‍ അറിയപ്പെട്ടു. കേരളോല്പത്തിയില്‍ അയ്യനെ ശാസ്താവെന്ന് വിശേഷിപ്പിച്ചു കാണാം. പരശുരാമന്‍ നൂറ്റൊന്നു ശാസ്താക്കളെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.