Tag archives for parayar
പിള്ളതൈലം
ഒടിപ്രയോഗവും മറ്റ് ക്ഷുദ്ര മന്ത്രവാദവും നടത്തുവന്‍ ഉണ്ടാക്കുന്ന ഒരുതരം മാന്ത്രികയെണ്ണ. ഗര്‍ഭസ്ഥ ശിശുവിന്റെ ചോര ഈ മരുന്നുണ്ടാക്കാന്‍ ആവശ്യമാണ്. ഒടിയന്മാര്‍ മരുന്നും മന്ത്രവും ഉപയോഗിച്ച ഗര്‍ഭിണികളെ പുറത്തുവരുത്തി വയറുപിളര്‍ന്ന് ശിശുക്കളെ കൊണ്ടുപോകുന്ന കാലം ഉണ്ടായിരുന്നുവത്രെ. പറയര്‍, നായാടികള്‍, ഉള്ളാടര്‍ തുടങ്ങിയ വര്‍ഗക്കാര്‍…
തീണ്ടാരിപ്പുര
ഋതുവായ സ്ത്രീ ആശൗചകാലത്ത് വസിക്കുന്ന പുര. ചെറിയ 'കൂച്ചില്‍' ആയിരിക്കുമത്. ചിലര്‍'ഏറുമാടം' പോലുള്ള കുടിലാണ് കെട്ടുക. തീണ്ടാരിപ്പുരയ്ക്ക് ചിലേടങ്ങളില്‍ 'പള്ളപ്പുര' എന്നു പറയും. പുലയര്‍, പറയര്‍, മുക്കുവര്‍, കുറിച്യര്‍, ഈവവര്‍, തുടങ്ങിയ പല സമുദായത്തിലും ഋതുമതികള്‍ക്ക് തീണ്ടാരിപ്പുര കെട്ടാറുണ്ട്. തീണ്ടാരിപ്പുര സൂതികാഗൃഹമായും…
ഓലപേ്പാതി
കോഴിക്കോട് ജില്ലയില്‍ വസിക്കുന്ന പുലയര്‍, പറയര്‍ എന്നിവര്‍ തെയ്യാട്ട് എന്ന ഗര്‍ഭ ബലികര്‍മ്മത്തോടനുബന്ധിച്ച് കെട്ടിയാടുന്ന കോലം. ഒടുവിലാണ് ഓലപ്പോതിയുടെ പുറപ്പാട്.
ഈറ്റവേല
മുള (ഈറ്റ), ഓട, ചൂരല്‍ മുതലായവ കൊണ്ട് കൊട്ട, വട്ടി, മുറം, തടുപ്പ, കുട്ട തുടങ്ങിയവ ഉണ്ടാക്കുന്ന കൈത്തൊഴില്‍. പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ട പറയര്‍ ഇന്നും ഇതു ചെയ്യുന്നു.