Tag archives for pulayar
വട്ടക്കളി–3
വിനോദപരമായ ചില വട്ടക്കളികളാണ് ഇനി പറയുവാനുള്ളത്. ചെറുമര്‍, പുലയര്‍, വടുകര്‍, കുറവര്‍, മുള്ളുക്കുരുവര്‍, തച്ചനാടന്മാര്‍, കളിനാടികള്‍, വയനാടന്‍ ചെട്ടികള്‍ എന്നിവര്‍ക്കിടയിലെല്ലാം വട്ടക്കളി എന്ന പേരിലുള്ള കളിയുണ്ട്. പാലക്കാട്ടു ജില്ലയിലെ വടുക്കരുടെ ഇടയില്‍ പരിചകളിക്ക് 'വട്ടക്കളി' എന്നാണ് പറയുന്നത്. പുലയരുടെ 'ചൊവടുകളി'യും വട്ടക്കളിയാണ്.…
തീണ്ടാരിപ്പുര
ഋതുവായ സ്ത്രീ ആശൗചകാലത്ത് വസിക്കുന്ന പുര. ചെറിയ 'കൂച്ചില്‍' ആയിരിക്കുമത്. ചിലര്‍'ഏറുമാടം' പോലുള്ള കുടിലാണ് കെട്ടുക. തീണ്ടാരിപ്പുരയ്ക്ക് ചിലേടങ്ങളില്‍ 'പള്ളപ്പുര' എന്നു പറയും. പുലയര്‍, പറയര്‍, മുക്കുവര്‍, കുറിച്യര്‍, ഈവവര്‍, തുടങ്ങിയ പല സമുദായത്തിലും ഋതുമതികള്‍ക്ക് തീണ്ടാരിപ്പുര കെട്ടാറുണ്ട്. തീണ്ടാരിപ്പുര സൂതികാഗൃഹമായും…
ഓലപേ്പാതി
കോഴിക്കോട് ജില്ലയില്‍ വസിക്കുന്ന പുലയര്‍, പറയര്‍ എന്നിവര്‍ തെയ്യാട്ട് എന്ന ഗര്‍ഭ ബലികര്‍മ്മത്തോടനുബന്ധിച്ച് കെട്ടിയാടുന്ന കോലം. ഒടുവിലാണ് ഓലപ്പോതിയുടെ പുറപ്പാട്.
ആരിയഭാഗവതി
ഒരു മരക്കല ദേവത. അന്നപൂര്‍ണേശ്വരിയോടൊപ്പം ആരിയര്‍ നാട്ടില്‍ നിന്ന് മലയാളത്തില്‍ വന്നു ചേര്‍ന്നുവെന്നാണ് പുരാവൃത്തം. പുലയര്‍ ഈ ദേവതയുടെ തെയ്യം കെട്ടിയാടാറുണ്ട്.