Tag archives for pullupeeda

പുള്ളുപീഡ

പുള്ളുപക്ഷികളെക്കൊണ്ട് ശിശുക്കള്‍ക്കുണ്ടാകുന്ന ബാധ. പക്ഷിപീഡ, ബാലപീഡ എന്നാക്കെപ്പറയും. പുള്ളുപീഡ നീക്കുവാന്‍ വംശപാരമ്പര്യമുള്ളവരാണ് പുള്ളുവര്‍. മലയര്‍, വണ്ണാന്‍ തുടങ്ങിയ മറ്റു സമുദായക്കാരും പുള്ളുപീഡ നീക്കുവാന്‍ വര്‍ണപ്പൊടികള്‍ കൊണ്ട് കളങ്ങള്‍ ചിത്രീകരിക്കും.
Continue Reading

പക്ഷിക്കോലം

കോലംതുള്ളല്‍ എന്ന അനുഷ്ഠാനകലയിലെ ഒരു കോലം. കുരുത്തോലകൊണ്ടുള്ള ചിറകുകളും പാളകൊണ്ടുള്ള ചുണ്ടുകളുമാണ് ഈ വേഷത്തിന്. കംസന്‍ ശ്രീകൃഷ്ണനെ കൊല്ലുവാന്‍ മായയായി പക്ഷിയെ അയച്ചുവെന്ന സങ്കല്പത്തിലുള്ളതാണ് പക്ഷിക്കോലം. രടയണിയിലും പക്ഷിക്കോലം പതിവുണ്ട്. പക്ഷിക്കോലം എന്ന ദേവതയ്ക്ക് പുള്ളുപീഡയില്‍ നിന്ന് ശിശുക്കളെ രക്ഷിക്കുകയെന്ന ധര്‍മ്മമുണ്ടത്രെ.…
Continue Reading

ഓലവായന

പുള്ളുപീഡ, പക്ഷിപീഡ, പുള്ളുവക്കൂട്ട്, പുള്ളേറ്, പുള്ളുനോക്ക് തുടങ്ങിയ ബാലപീഡകള്‍ക്കുള്ള മാന്ത്രിക കര്‍മ്മങ്ങള്‍ക്ക് വണ്ണാന്‍മാരും പുള്ളുവന്‍മാരും ഓലവായന നടത്തും. ചില മാന്ത്രികവിഷയങ്ങള്‍ എഴുതിയ താളിയോലകളാണ് ഓല.
Continue Reading