Tag archives for pulluvayar

പുള്ളേറ് നീക്ക്

പക്ഷിപീഡ നീക്കല്‍. പുള്ളുവര്‍, മലയര്‍, വണ്ണാന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മാന്ത്രികന്മാരാണ് പുള്ളേറ് ദോഷം നീക്കുവാനുള്ള മാന്ത്രികബലിക്രിയകള്‍ ചെയ്യുന്നത്. പുള്ളേറ് നീക്കുവാന്‍ പുള്ളുവര്‍ക്ക് ഓലവായന എന്ന ചടങ്ങുണ്ട്. പുള്ളേറ് നീക്കുവാന്‍ മലയര്‍ ശ്രീകൃഷ്ണസ്തുതി തുടങ്ങിയ പാട്ടുകള്‍ പാടും.
Continue Reading

പുള്ളുപീഡ

പുള്ളുപക്ഷികളെക്കൊണ്ട് ശിശുക്കള്‍ക്കുണ്ടാകുന്ന ബാധ. പക്ഷിപീഡ, ബാലപീഡ എന്നാക്കെപ്പറയും. പുള്ളുപീഡ നീക്കുവാന്‍ വംശപാരമ്പര്യമുള്ളവരാണ് പുള്ളുവര്‍. മലയര്‍, വണ്ണാന്‍ തുടങ്ങിയ മറ്റു സമുദായക്കാരും പുള്ളുപീഡ നീക്കുവാന്‍ വര്‍ണപ്പൊടികള്‍ കൊണ്ട് കളങ്ങള്‍ ചിത്രീകരിക്കും.
Continue Reading