Tag archives for puthari
പുത്തരി
ആണ്ടുതോറും ആദ്യത്തെ വിളവെടുപ്പു കഴിഞ്ഞ് പുന്നെല്ലരി ഭക്ഷിച്ചതുടങ്ങുന്ന ചടങ്ങാണ് പുത്തരി. വിഭവസമൃദ്ധമായ സദ്യ പുത്തരിക്കു തയ്യാറാക്കും. സദ്യക്കുമുമ്പ് പുത്തരിയുണ്ട കഴിക്കും. ചിരവിയ നാളികേരവും ശര്‍ക്കരയും നെയ്യും തേനും പച്ചക്കുരുമുളകും പുന്നെല്ലരിയും ചേര്‍ത്തു കഴുച്ചു ഉരുളയാക്കിയതാണ് പുത്തരിയുണ്ട. പുത്തരിയില്‍ കല്ലുകടിക്കരുതെന്നാണ് പഴമൊഴി. മുഹൂര്‍ത്തം…
വലിയപുത്തരി
പുന്നെല്ലരി മുഹൂര്‍ത്തം നോക്കിവെച്ചൂണു കഴിക്കുന്ന ചടങ്ങ്. ചെറിയ പുത്തരിക്ക് പുന്നെല്ലരി ചേര്‍ത്ത പുത്തരിയുണ്ട കഴിക്കുകയേ പതിവുള്ളു. വലിയപുത്തരിക്കാകട്ടെ പുന്നെല്ലരുച്ചോറ് വിഭവസമൃദ്ധമായ കറികളോടെ ഭക്ഷിക്കും. അടുപ്പത്ത് കലത്തില്‍ അരി തിളയ്ക്കുമ്പോള്‍ അതിന് പൊലുവള്ളി ചുറയ്ക്കുന്ന പതിവുണ്ട്.