Tag archives for swathavakasam
മരുമക്കത്തായം
മാതൃദായക്രമം. അമ്മയിലൂടെ പകരുന്ന ദായക്രമം. വംശാവകാശം, സ്വത്തവകാശം, ആത്മീയാവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ അവകാശങ്ങള്‍ അമ്മയിലൂടെ സിദ്ധിക്കുന്ന സമ്പ്രദായം. ഈ സമ്പ്രദായപ്രകാരം മരുമക്കളുടെ രക്ഷാധികാരികള്‍ അമ്മാവന്മാരായിരിക്കും. ഭാര്യാഗൃഹത്തില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് അവകാശമൊന്നുമില്ല. അമ്മാവന്റെ കാലശേഷം അയാളുടെ സഹോദരിമാര്‍ മൂത്തവളുടെ മൂത്തമകനാണ് അവകാശി. കേരളത്തില്‍ മിക്ക…
ദായക്രമം
രക്തബന്ധത്തിലധിഷ്ഠിതമായ പാരമ്പര്യക്രമം. പാരമ്പര്യജീവിതം നയിക്കുന്ന സമുദായങ്ങള്‍ അവകാശം കൈമാറുന്നത് ദായക്രമമനുസരിച്ചാണ്. തറവാടിന്റെയും സ്വത്തിന്റെയും നിലനില്‍പ്പും കൈമാറ്റവും ദായകക്രമനുസരിച്ചായിരിക്കും. സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം, ബന്ധുത്വാവകാശം, ആത്മീയാവകാശം തുടങ്ങിയവ തലമുറകളായി മാറിവരുന്നതിനെ ദായക്രമംകൊണ്ട് സ്ഥിരമാക്കിത്തീര്‍ക്കുന്നു. മക്കത്തായം (പിതൃദായം), മരുമക്കത്തായം (മാതൃദായം), ഉഭയദായം എന്നിങ്ങനെ ദായക്രമത്തിന് ഭിന്നതയുണ്ട്.