Tag archives for thira
പൂക്കച്ച
തെയ്യം, തിറ എന്നിവയ്ക്കുള്ള ഒരു അരച്ചമയം. അരയുടയുടെ ഒരുവശം തൂങ്ങിനില്‍ക്കുന്ന തുണിയാണത്. വേട്ടയ്‌ക്കൊരുമന്‍. വൈരജാതന്‍ തുടങ്ങിയ ചെയ്യം തിറകള്‍ക്ക് വടക്കന്‍ പ്രദേശങ്ങളില്‍ പൂക്കച്ച ഉപയോഗിക്കും. മറ്റു പല പ്രദേശങ്ങളിലും അതിനു പകരം തലച്ചുറ്റ് കച്ചയാണ് ഉപയോഗിക്കുക. കളരിയഭ്യാസികള്‍ ഉപയോഗിക്കുന്ന കച്ചയ്ക്കും പൂക്കച്ച…
വസൂരിമാല
ഒരു രോഗദേവത. വസൂരിമാലയെ സംബന്ധിച്ച ചില പുരാവൃത്തങ്ങളുണ്ട്. ഭദ്രകാളിയും ദാരികനും തമ്മില്‍ യുദ്ധം നടക്കവേ, ദാരിക പത്‌നിയായ മനോദി ശിവനെ ഭജിക്കുകയും, ശിവന്‍ തന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പുതുടച്ചെടുത്ത് അവര്‍ക്കു കൊടുക്കുകയും അത് ജനങ്ങളുടെ ശരീരത്തില്‍ തളിച്ചാല്‍ അവര്‍ വേണ്ടതെല്ലാം തരുമെന്ന്…
തലപ്പാളി
തെയ്യം, തിറ തുടങ്ങിയ നാടന്‍ കലകള്‍ക്ക് ഉപയോഗിക്കുന്ന ഒരു കേശാലങ്കാരം. നെറ്റിയുടെ മുകളില്‍ കെട്ടുന്ന ഒരു പട്ടാണിത്. ആ പട്ടിന് ഓട്ടിന്റെ 21 കല്ലുകളും തൂങ്ങിനില്‍ക്കുന്ന അലുക്കുകളും ഉണ്ടായിരിക്കും. ഇരുപത്തൊന്ന് ഗുരുക്കന്മാരെ സങ്കല്‍പ്പിച്ചുകൊണ്ടാണ് ഇരുപത്തൊന്ന് ദളങ്ങള്‍ ഉണ്ടാക്കുന്നത്.
എകിറ്
ദംഷ്ട്രം, രൗദ്രഭാവം കൈവരുത്തുന്ന ഒരു ചമയം. വെള്ളികൊണ്ട് നിര്‍മ്മിക്കുന്ന എകിറ് ചന്ദ്രക്കലയുടെ ആകൃതിയില്‍ കാണത്തക്കവിധം വായില്‍ ഇരുവശവും ഘടിപ്പിക്കും. തെയ്യം, തിറ, മുടിയേറ്റ് എന്നിവയില്‍ ഭദ്രകാളിക്ക് എകിറ് ഉണ്ടാകും. ആസുരഭാവം കൈവരുത്താന്‍ കഥകളിയിലും ഉപയോഗിക്കും.
അഞ്ഞൂറ്റാന്‍
തെയ്യവും തിറയും കെട്ടിയാടി വരുന്ന ഒരു ജാതി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അഞ്ഞൂറ്റാന്മാരെ കാണാം.
അഞ്ചടിത്തോറ്റം
തെയ്യങ്ങള്‍ക്കും തിറകള്‍ക്കും പാടുന്ന തോറ്റം പാട്ടുകളില്പ്പെട്ട സ്തുതിപരമായ പദ്യഖണ്ഡങ്ങള്‍.
അഗ്‌നിനൃത്തം
കനലാട്ടം. തീയാട്ട്, തെയ്യം, തിറ. തീയാട്ടില്‍ കോമരം ഇളകി കനലാട്ടം നടത്തുന്നു. ഒറ്റക്കോലം (വിഷ്ണുമൂര്‍ത്തി), പൊട്ടന്‍തെയ്യം എന്നീ തെയ്യങ്ങള്‍ തീക്കൂമ്പാരത്തില്‍ പലതവണവീഴും. തുടയിലും മുടിയിലും ഉഗ്രമായ പന്തങ്ങള്‍ പിടിപ്പിച്ച് നൃത്തമാടുന്ന തെയ്യങ്ങളും തിറകളുമുണ്ട്. പാണന്‍മാരുടെ തീയെറിമാല, മലയന്‍മാരുടെ അഗ്‌നികണ്ഠാകര്‍ണന്‍ എന്നീ തെയ്യം-തിറകള്‍…
അങ്കക്കാരന്‍
കടത്തനാട്ടുപ്രദേശങ്ങളില്‍ കെട്ടിയാടാറുള്ള ഒരുതിറ. തീയസമുദായക്കാരുടെ ആരാധനാമൂര്‍ത്തികളില്‍ ഒന്നാണ് അങ്കക്കാരന്‍.