Tag archives for thirumudi
വട്ടമുടി
തെയ്യം–തിറകള്‍ക്ക് ധരിക്കുന്ന മുടികളില്‍ ഒരിനം. ഭഗവതി, കാളി തുടങ്ങിയവര്‍ക്ക് മിക്കതിനും വട്ടമുടിയാണ്. ആലംകുളങ്ങര ഭഗവതി, കക്കരഭഗവതി, നരമ്പില്‍ഭഗവതി, പ്രമാഞ്ചേരി ഭഗവതി, പൊള്ളക്കരഭഗവതി തുടങ്ങിയവയെല്ലാം വട്ടമുടിത്തെയ്യങ്ങളാണ്. ചുറ്റും പീലിത്തഴപിടിപ്പിച്ച വട്ടമുടിയാണ് പുള്ളിക്കരിങ്കാളി, പുലിയിരുകാളി, പാറോഭഗവതി എന്നിവര്‍ക്കു വേണ്ടത്. കണ്ണങ്കാട്ടു ഭഗവതി, മുച്ചിലോട്ടു ഭഗവതി…
തിരുമുടി
വലിയ ഭഗവതി, കടമ്പേരി ഭഗവതി, ക്ഷേത്രപാലന്‍ തുടങ്ങിയ തെയ്യം–തിറകള്‍ക്ക് തലയില്‍ ധരിക്കുന്ന നീളമുള്ള വലിയ മുടി. കവുങ്ങ്, മുള, പട്ട് എന്നിവ കൊണ്ടാണ് തിരുമുടി ഉണ്ടാക്കുന്നത്. കടമ്പേരി ഭഗവതിയുടെ മുടിക്ക് നൂറ്റൊന്ന് കവുങ്ങുകള്‍ വേണം. ഇത്ര ഭാരമേറിയ തിരുമുടികള്‍ കത്രികപ്പൂട്ടിട്ട് മറ്റുള്ളവര്‍…