Tag archives for thiruvathira
ശ്രീദേവി വാര്യര്‍
ശ്രീദേവി വാര്യര്‍ ജനനം:1943 ജനുവരി 25 ന് മാതാപിതാക്കള്‍:ലക്ഷ്മിക്കുട്ടി വാരിയരും എസ്. രാമവാരിയരും മുപ്പത്തിയഞ്ച് വര്‍ഷം ചിത്രകലാധ്യാപികയായി മുതുകുളം ഹയര്‍സെക്കന്ററി സ്‌കൂളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൃതി തിരുവാതിര അവാര്‍ഡ് അദ്ധ്യാപക പ്രതിഭയ്ക്കുള്ള അവാര്‍ഡ്
ഉല്‍സവപ്പാട്ടുകള്‍
ഉല്‍സവാഘോഷാധികള്‍ക്കുപാടാറുള്ള ഗാനങ്ങള്‍. ഉല്‍സവങ്ങളോടനുബന്ധിച്ച ആരാധന, അനുഷ്ഠാനകര്‍മ്മം എന്നിവയ്ക്കു പാടുന്ന പാട്ടുകള്‍ ഏതു ഭാഷയിലും കാണാം. വിനോദാര്‍ത്ഥം പാടുന്ന ഉല്‍സവപ്പാട്ടുകളുമുണ്ട്. തിരുവാതിരപ്പാട്ടുകളും ഓണപ്പാട്ടുകളുമൊക്കെ ഈ വിഭാഗത്തില്‍ പെടും. വിവാഹോല്‍സവുമായി ബന്ധപ്പെട്ട പാട്ടുകളാണ് മറ്റൊരിനം. ഉല്‍സവക്കളികള്‍ മിക്കതിനും അനുബന്ധമായി പാട്ടുകള്‍ കാണും.
ചാമക്കഞ്ഞി
ഏകാദശി, തിരുവാതിര തുടങ്ങിയ വ്രതങ്ങള്‍ക്ക് അരിഭക്ഷണം അരുത്. അപ്പോള്‍ ചാമക്കഞ്ഞിയാണ് കഴിക്കുക.
ആതിരവ്രതം
ആര്‍ദ്രാ (തിരുവാതിര) വ്രതം. വനിതകളുടെ അനുഷ്ഠാനം. ഇതൊരു ഹേമന്തോത്‌സവമാണ്. കന്യകമാര്‍ ഭര്‍തൃലാഭത്തിനും സുമംഗലികള്‍ ഭര്‍തൃസുഖം, ദീര്‍ഘായുസ്‌സ് എന്നിവയ്ക്കും വേണ്ടിയാണ് ആതിരവ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിലാണ് ഇത്.