Tag archives for uri
ഉറിയടിക്കളി
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി തുടങ്ങിയ ഉല്‍സവ വേളകളില്‍ നടത്താറുള്ള വിനോദം. ഒരു കുടത്തില്‍ പാലു നിറച്ച് വായ പൊതിഞ്ഞുകെട്ടി ഒരു മരക്കൊമ്പില്‍ തൂക്കിയിടും. കുടം ഇഷ്ടാനുസരണം താഴ്ത്തുവാനും ഉയര്‍ത്തുവാനും കഴിയുമാറ് കയറിന്റെ മറുതല ഒരു കപ്പിയിലൂടെയിട്ട് ഒരാള്‍ പിടിച്ചിരിക്കും. ശ്രീകൃഷ്ണനെന്ന സങ്കല്‍പത്തില്‍ ഒരാള്‍…
ഉറി
കലം തുടങ്ങിയ പാത്രങ്ങള്‍ തൂക്കിയിടാന്‍ കയറുകൊണ്ട് അടുക്കളയില്‍ മെനഞ്ഞുകെട്ടുന്ന ഉറി. കുട്ടികള്‍ എടുത്തുകളയാതെയും ഉറുമ്പ് മുതലായവ കയറാതെയും ഭക്ഷണസാധനങ്ങള്‍ ഭദ്രമായി സൂക്ഷിക്കാന്‍ കഴിയും. മോര്, പാല്‍, തൈര്, വെണ്ണ മുതലായവ ഉറിയില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. ശ്രീകൃഷ്ണന്റെ ബാല്യകാല പുരാവൃത്തവുമായി ഉറിക്കുള്ള ബന്ധം…