Tag archives for vaythari
വായ്ത്താരി
താളത്തെയും ഗണക്രമത്തെയും വ്യക്തമാക്കാന്‍ നാടന്‍പാട്ടുകളില്‍ വായ്ത്താരികള്‍ ഉപയോഗിക്കും. നാടോടി ഗായകന്മാര്‍ ഓരോപാട്ടിനുമുള്ള വായ്ത്താരികള്‍ പഠിച്ചുറപ്പിക്കും. ആ വായ്ത്താരികളുടെ താളക്രമമൊപ്പിച്ചായിരിക്കും അവര്‍ പാട്ടുകള്‍ അവതരിപ്പിക്കുക. ചലനഗതിയുടെ തിരിവുകളില്‍ കാലാധിഷ്ഠമായി ഘടിപ്പിച്ചിട്ടുള്ള താളക്ഷരങ്ങളാണ് ഇത്തരം ഗതിക്രമങ്ങളെ വ്യക്തമാക്കുന്നത്. ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്നാണ് ഒരു ഗതിക്രമത്തിന്റെ…
പാട്ടുവായ്ത്താരി
പ്രയോഗസന്ദര്‍ഭത്തിന്നനുസരിച്ച് വായ്ത്താരികളെ കൊട്ടുവായ്ത്താരി, തുള്ളല്‍വായ്ത്താരി, പാട്ടുവായ്ത്താരി എന്നിങ്ങനെ തിരിക്കാറുണ്ട്. നാടന്‍പാട്ടുകളില്‍ പാട്ടുവായ്ത്താരിക്കാണ് പ്രസക്തി. പാട്ട് ആരംഭിക്കുന്നതിനു മുന്‍പും, പാട്ട് പാടിക്കഴിഞ്ഞശേഷവും വായ്ത്താരി പ്രയോഗിച്ചുവെന്നും വരാം.
ചെമ്പടതാളം
കേരളത്തിലെ ഒരു പ്രാക്തന താളം. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, അയ്യപ്പന്‍ പാട്ട്, ഭദ്രകാളി തീയാട്ട് തുടങ്ങിയവയിലും ഉപയോഗിക്കും. സോപാനസംഗീത സമ്പ്രദായപ്രകാരമുള്ള ഇത് ആദിതാളത്തിനു സമാനമാണ്. 'തിത്തിത്തെയ് തിത്തിത്തെയ്' എന്ന് വായ്ത്താരി.