Tag archives for velichappadu
വെളിച്ചപ്പാട്
കാവുകളിലും സ്ഥാനങ്ങളിലും ദേവതയുടെ പ്രതിനിധിയായി തിരുവായുധമെടുത്ത് നര്‍ത്തനം ചെയ്യുകയും അരുളപ്പാട് നടത്തുകയും ചെയ്യുന്ന ആള്‍. വെളിച്ചപ്പാടന്മാരായി സ്ഥാനമേല്‍ക്കുന്നവരില്‍ മിക്കതും സ്വയം ദേവതാചൈതന്യം ശരീരത്തിലാവേശിച്ചുവെന്ന് വെളിച്ചപ്പെടുത്തിയവരാണ്. കാതില്‍ കുണ്ഡലം ധരിക്കണമെന്ന് നിര്‍ബന്ധമുള്ള സ്ഥലങ്ങളുമുണ്ട്. പ്രത്യേക വ്രതങ്ങളോടെ അവര്‍ ജീവിക്കണം. വെളിച്ചപ്പാടന്മാരില്‍ പലരും ഖഡ്ഗനൃത്തം…
ആചാരക്കുട
ഒരുതരം ഓലക്കുട. കാവുകളിലും മറ്റും ആചാരപ്പെട്ടവര്‍ പ്രത്യേകതരം ഓലക്കുട എടുക്കും. കോമരം, വെളിച്ചപ്പാട്, അന്തിത്തിരിയന്‍, ആയത്താന്‍, കലാശക്കാരന്‍ എന്നിവരൊക്കെ ആചാരക്കുടയെടുക്കണമെന്ന് വ്യവസ്ഥയുണ്ട്.
അരുളപ്പാട്
കല്പന, തിരുവചനം, അനുഷ്ഠാനകലാനിര്‍വഹണങ്ങള്‍ എന്നിവയെല്ലാം വരും. കോമരംതുള്ളല്‍, വെളിച്ചപ്പാട് തുടങ്ങിയവയിലെല്ലാം ദേവതാപ്രതിനിധികളുടെ അരുളപ്പാട് ഉണ്ടാകാറുണ്ട്.
അരമണി
അനുഷ്ഠാനപരമായ പല നര്‍ത്തനങ്ങള്‍ക്കും അരയില്‍ ചെറിയ തരം മണികള്‍ കെട്ടാറുണ്ട്. കോമരം, വെളിച്ചപ്പാട്, ആയത്താന്‍ എന്നിവരുടെ ഉറഞ്ഞുതുള്ളലില്‍ അരമണികള്‍ കെട്ടും.