Tag archives for yudhamura
വാള്‍വലി
വാളും പരിചയുമെടുത്തുകൊണ്ടുള്ള പയറ്റ്. ഈ ആയുധങ്ങള്‍ പ്രത്യേകരീതിയില്‍ ശരീരത്തേടുചേര്‍ത്തു വീശിക്കൊണ്ടു ചെയ്യുന്ന വ്യായാമമാണ് വാള്‍ വലി. യുദ്ധമുറയായും അലങ്കാരക്കൈയായും വാള്‍വലിക്ക് പ്രയോഗസാധ്യതയുണ്ട്. ചില തെയ്യങ്ങള്‍ക്ക് ഇത്തരം പയറ്റ് പതിവുള്ളതാണ്. വാളും പരിചയും ഉപയോഗിച്ചുകൊണ്ടുള്ള അഭ്യാസത്തിനുമുമ്പായി പൊന്തിയും പരിചയുമെടുത്തുകൊണ്ട് പയറ്റുമുറ പരിശീലിക്കുന്ന പതിവുമുണ്ട്.
അങ്കം
പ്രാചീനകേരളത്തിലെ യുദ്ധമുറകളില്‍ ഒന്ന്. നാടുവാഴികളോ രാജാക്കന്‍മാരോ തമ്മിലുള്ള തര്‍ക്കം അങ്കത്തിലൂടെ പരിഹരിക്കപ്പെട്ടിരുന്നു. ആദ്യം കോഴിയങ്കം നടത്തും. അതുകൊണ്ടും പരിഹാരമുണ്ടായില്ലെങ്കില്‍ ആളങ്കം നടത്തും. ഒരുതരം ദ്വന്ദ്വയുദ്ധം. അങ്കം വെട്ടുന്നതില്‍ നായര്‍പടയാളികളും ചേകോന്‍മാരും മുന്നിലായിരുന്നു. കന്നിമാര്‍ പോലും അങ്കം വെട്ടിയിരുന്നു. 'അങ്കം വെട്ടിയാലേ ചേകോനാകൂ'…