Tag archives for അനുഷ്ഠാനഗാനം
ഇരുളും വെളിയും പാട്ട്
ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ നിലവിലുള്ള ഒരു അനുഷ്ഠാനഗാനം. പ്രപഞ്ചോല്‍പ്പത്തിയാണ് ഇതിലെ പ്രതിപാദ്യം. ഒന്നുമില്ലാത്തൊരു കാലമുണ്ടായിരുന്നുവെന്നും പിന്നീട് ശിവഭഗവാന്‍ ഓരോന്നായി സൃഷ്ടിക്കുകയാണുണ്ടായതെന്നും ആ പാട്ടില്‍ പറയുന്നു. അങ്ങനെ ഭൂമിയും ആകാശവും വെളിച്ചവും ബിംബവും ബിംബ പ്രതിഷ്ഠയുമൊക്കെ ഉണ്ടായി. ദേവന്മാരും ഋഷികളും ഭൂമിയില്‍ വന്നാണ് ക്ഷേത്രങ്ങളും…
അയ്യന്‍മണ്ട
മുത്തപ്പന്‍ ദൈവത്തെ കെട്ടിയാടുമ്പോള്‍ വണ്ണാന്‍മാരും അഞ്ഞൂറ്റാന്‍മാരും പാടാറുള്ള ഒരു അനുഷ്ഠാനഗാനം. അയ്യന്‍ എന്ന നായാട്ടുദേവതയെക്കുറിച്ചുള്ള സ്തുതിഗാനമാണിത്.
അഞ്ചൈക്കളം തോറ്റം
മദ്ധ്യകേരളത്തില്‍ ഭദ്രകാളിയെപ്പറ്റിയുള്ള അനുഷ്ഠാനഗാനം. 'അഞ്ച'(അഞ്ചൈ-അഞ്ഞൈ) എന്നാല്‍ അമ്മ.