Tag archives for ഇളവില്ലി
മലദൈവങ്ങള്‍
വനമൂര്‍ത്തികളും നായാട്ടുധര്‍മമുള്ള ദൈവങ്ങളും. പൂതാടിദൈവം, കരിവില്ലി, പൂവില്ലി, ആയിരവില്ലി, ഇളവില്ലി, മേലേതലച്ചില്‍, കരുവാള്‍, വനത, മുത്തപ്പന്‍, മലക്കാരി തുടങ്ങി അനേകം മല ദൈവങ്ങളുണ്ട്.
പൂവില്ലി
ഒരു വനദേവത. പൂവില്ലി, ഇളവില്ലി എന്നീ ദേവതകള്‍ ലവകുശന്മാരുടെ സങ്കല്പത്തിലുള്ളതത്രെ. മുന്നൂറ്റാന്‍, കളനാടി, പെരുമണ്ണാന്‍ എന്നീ സമുദായക്കാര്‍ പൂവില്ലിയുടെ കോലം കെട്ടിയാടാറുണ്ട്.
മുന്നൂറ്റാന്‍
തിറ കെട്ടിയാടുന്ന ഒരു സമുദായക്കാരാണ് മുന്നൂറ്റാന്‍മാര്‍. തലശേ്ശരി, വടകര, കൊയിലാണ്ടി, എന്നീ താലുക്കുകളില്‍ അവര്‍ വസിച്ചു പോരുന്നു. കേരളോല്‍പത്തി എന്ന ഗ്രന്ഥത്തില്‍ മുന്നൂറ്റാന്‍മാരെക്കുറിച്ച് പരാമര്‍ശമുണ്ട്. മുന്നൂറ്റാന്‍മാര്‍ മുറമുണ്ടാക്കി കാവില്‍ കാണിക്കവയ്ക്കുന്ന പതിവ് ഇന്നുമുണ്ട്. ഈ ഐതിഹ്യത്തിന്റെ പൊരുള്‍ എന്തായാലും അഞ്ഞൂറ്റാന്‍മാരും മുന്നൂറ്റാന്‍മാരും…