Tag archives for എണ്ണ
ദീപം
അഷ്ടമംഗല്യങ്ങളിലൊന്ന്. എണ്ണ, വിളക്ക്, തിരി, അഗ്നിസംയോഗം എന്നിവ ചേര്‍ന്നാല്‍ ദീപമായി. ഒന്നു കുറഞ്ഞാല്‍ ദീപത്വമില്ല. എല്ലാ കര്‍മങ്ങള്‍ക്കും ദീപം വേണം. ഹിരണ്യക, കനക, രക്ത, കൃഷ്ണ, പിംഗള, ബഹുരൂപ, അതിരിക്ത എന്നിങ്ങനെ ദീപജ്വാലയ്ക്ക് ഏഴുജിഹ്വകള്‍, ദീപജ്വാല തടിച്ചതും നീളമുള്ളതും ആയിരിക്കണം. വിറയ്ക്കാന്‍…
ആചാരവിളക്ക്
വെളിച്ചത്തിന്റെ ആവശ്യമില്ലെങ്കിലും ആചാരം പ്രമാണിച്ച് കത്തിച്ചുവയ്ക്കുന്ന ദീപം. മംഗളകര്‍മ്മങ്ങള്‍ക്കും അനുഷ്ഠാനച്ചടങ്ങുകള്‍ക്കും പകലാണെങ്കിലും ചെറിയൊരു നിലവിളക്കെങ്കിലും എണ്ണ നിറച്ചു കത്തിക്കുന്ന പതിവുണ്ട്.
അഭിഷേകം
വിഗ്രഹങ്ങള്‍ കുളിപ്പിച്ച് മന്ത്രപുരസ്‌സരം ചെയ്യുന്ന കര്‍മ്മം. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം. പുണ്യാഹാദിമന്ത്രങ്ങളാണ് ഉപയോഗിക്കുക. ശംഖുകൊണ്ടാണ് സാധാരണമായി അഭിഷേകം ചെയ്യുക. നിത്യേനയുള്ള അഭിഷേകത്തിനു പുറമേ വിശേഷ അഭിഷേകങ്ങളും പതിവുണ്ട്. പശുവിന്‍ പാല്, ഇളനീര്‍ എന്നിവ എല്ലാദേവന്‍മാര്‍ക്കും അഭിഷേകദ്രവ്യമാണ്. പഞ്ചാമൃതം,…