Tag archives for ഓല

ഇണപ്പാലകുങ്കന്റെ പാട്ടുകഥ

വടക്കന്‍പാട്ടുകഥകളില്‍പ്പെട്ട ഒരു 'ഒറ്റക്കഥ'. ഇണപ്പാലകോറോത്തു കുങ്കന് ഏഴുവയസേ്‌സപ്രായമായിട്ടുള്ളൂ. അവന്‍ പട്ടുവാങ്ങുവാന്‍ കോഴിക്കോട് അങ്ങാടിയിലേക്ക് പുറപ്പെട്ടു. അമ്മയും അമ്മാവനും പോകരുതെന്ന് പറഞ്ഞുവെങ്കിലും കുങ്കന്‍ അതൊന്നും കേള്‍ക്കാതെ പോയി. അവന്‍ അങ്ങാടിയിലെത്തി. ചെട്ടിയുടെ പീടികയില്‍നിന്ന് ചിരിച്ചുകൊണ്ട് പഴമുരിഞ്ഞുതിന്നു. ചോദിക്കാെത തിന്നതിനാല്‍, അവനെ ചെട്ടി പിടിച്ചുകെട്ടി.…
Continue Reading

വല്ലം

വലിയകൊട്ട, ഓലക്കൊട്ട, വല്ലവട്ടി എന്നും പറയും. വല്ലം പല രൂപത്തിലും പല വലുപ്പത്തിലും രൂപത്തിലും മെടഞ്ഞുണ്ടാക്കും. ഓല കൊണ്ടാണിത് നിര്‍മിക്കുന്നത്. ഇത് വിത്തെടുക്കുവാനും പുല്ലു വല്ലമായും, ചപ്പുവല്ലോട്ടിയായും ഉപയോഗിക്കും. പണ്ടു കാലങ്ങളില്‍ ഇത്തരം കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പറയരും മറ്റുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്.  …
Continue Reading

ഓലവായന

പുള്ളുപീഡ, പക്ഷിപീഡ, പുള്ളുവക്കൂട്ട്, പുള്ളേറ്, പുള്ളുനോക്ക് തുടങ്ങിയ ബാലപീഡകള്‍ക്കുള്ള മാന്ത്രിക കര്‍മ്മങ്ങള്‍ക്ക് വണ്ണാന്‍മാരും പുള്ളുവന്‍മാരും ഓലവായന നടത്തും. ചില മാന്ത്രികവിഷയങ്ങള്‍ എഴുതിയ താളിയോലകളാണ് ഓല.
Continue Reading

ഓലച്ചൂട്ട്‌

തെങ്ങിന്റെയോ കവുങ്ങിന്റെയോ ഓല (പട്ട) ഓരോ പിടിയായി കെട്ടിയത്. ഗ്രാമപ്രദേശങ്ങളില്‍ രാത്രികാലത്ത് വഴി നടക്കുമ്പോള്‍ ഓലച്ചൂട്ട് കത്തിക്കും. ചില നാടന്‍കലകള്‍ അവതരിപ്പിക്കുന്നത് ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാണ്.
Continue Reading