Tag archives for കരു
അടിമന്‍
നീട്ടിക്കളി, തുള്ളിക്കളി തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ചില നാടന്‍കളികള്‍ക്ക് നീട്ടുവാനോ എറിയുവാനോ ഉപയോഗിക്കുന്ന കരു (കട്ട). അണ്ടിക്കളിക്ക് 'അടിമന്‍' കൊണ്ടെറിഞ്ഞ് അണ്ടി (കശുവണ്ടി) ക്ക് കൊള്ളിക്കുകയാണ് ചെയ്യുന്നത്.
അക്കുകളി
ഒരുതരം തുള്ളല്‍ക്കളി. കളിക്ക് ഉപയോഗിക്കുന്ന കരുവിനെയാണ് 'അക്ക്'എന്നുപറയുന്നത്.