Tag archives for കല്ലുകളി
പാറകളി
ഒരുതരം കല്ലുകളി, ഏതാനും കല്ലുകള്‍ നിലത്തുവെച്ച് ഒരു കല്ല് മേലോട്ടിട്ട്, ഒരു കല്ല് പെട്ടെന്നെടുത്ത്, രണ്ടുംകൂടി മേലോട്ടിട്ട് മറ്റൊരു കല്ലുകൂടി എടുക്കും. ഇങ്ങനെ കല്ലുകള്‍ ആറേഴെണ്ണം എറിഞ്ഞും കൊത്തിയും കളിക്കും. ഇത്തരം കേരളത്തിലെ കൊത്തന്‍കല്ലുകളിയോട് സാദൃശ്യമുള്ളതാണ് ദക്ഷിണകേരളത്തിലെ പാറകളി.
ചൊക്കന്‍കളി
ഒരുതരം കല്ലുകളി. ചെറിയ കല്ലുകളാണ് കരുക്കള്‍. രണ്ടുപേര്‍ ചേര്‍ന്നാണ് കളി. നിശ്ചിത എണ്ണം കല്ലുകള്‍ മുകളിലേക്കെറിഞ്ഞ് പുറംകൈകൊണ്ട് പിടിക്കും. കുറെക്കല്ലുകള്‍ നിലത്തുവീഴും. പുറംകൈയ്യില്‍ തങ്ങിനില്‍ക്കുന്ന കല്ലുകള്‍ ഒന്നൊഴികെ മറ്റുള്ളവ താഴെയിടും. ഈ ശേഷിച്ച കല്ലുകളാണ് ചൊക്കന്‍. ചൊക്കന്‍ കല്ല് വിരലുകള്‍ക്കുള്ളില്‍ വച്ച്…