Tag archives for കളരി
ചെറുകളരി
സ്ഥിരമായി കളരിപ്പയറ്റ് പരിശീലിക്കുവാനുള്ള കളരികളില്‍ ഒന്ന്. കുഴിക്കളരിയാണ്. ഇതിന് പന്തീരടിക്കളരി എന്നും പേരുണ്ട്.
എഴുത്തുകളരി
അക്ഷരവിദ്യ പഠിക്കാനുണ്ടായിരുന്ന എഴുത്തുപള്ളികള്‍. കളരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഉണ്ണിയാര്‍ച്ച
വടക്കന്‍പാട്ടുകളിലെ ഒരു വീരനായിക. കണ്ണപ്പന്‍ ചേകോന്റെ മകളും ആരോമല്‍ച്ചേകോന്റെ അനുജത്തിയും. കളരിവിദ്യയിലും ആയുധമുറകളിലും വൈദദ്ധ്യം നേടിയ ഉണ്ണിയാര്‍ച്ചയെ കണ്ണപ്പന്‍ ചേകോന്റെ അനന്തരവനായ ചന്തു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും അവള്‍ക്കത് ഇഷ്ടമായില്ല. ആറ്റുംമണമ്മേലെ കുഞ്ഞിരാമനാണ് ഉണ്ണിയാര്‍ച്ചയെ വിവാഹം കഴിച്ചത്.
അങ്കക്കളരി
കളരിവിദ്യ അഭ്യസിപ്പിക്കുന്ന കളരികളില്‍ ഒന്ന്. അങ്കം വെട്ടാന്‍ കൂടി ഉപയോഗിച്ചിരുന്ന കളരി.