Tag archives for കളരിപ്പയറ്റ്
ചെറുകളരി
സ്ഥിരമായി കളരിപ്പയറ്റ് പരിശീലിക്കുവാനുള്ള കളരികളില്‍ ഒന്ന്. കുഴിക്കളരിയാണ്. ഇതിന് പന്തീരടിക്കളരി എന്നും പേരുണ്ട്.
ഓതിരം
കളരിപ്പയറ്റിലെ ഒരു സങ്കേതം. ഓടി, ചരിഞ്ഞ്, വണ്ടിച്ചക്രം പോലെ കൈകുത്തിയും കാല്‍കുത്തിയും തിരിയുകയാണ് പ്രത്യേകത. ആയുധപ്രയോഗത്തില്‍ ശരീരത്തില്‍ പ്രഹരമേല്പിക്കാനുള്ള സ്ഥാനങ്ങളിലൊന്നാണ് ഓതിരം. 'പകിരി തിരിഞ്ഞങ്ങു വെട്ടി ചന്തു തച്ചോളി ഓതിരം വെട്ടുവെട്ടി'. ആയോധനമുറകളില്‍ ഒന്നായ 'ഓതിരം' പതിനെട്ടഭ്യാസങ്ങളില്‍ ആദ്യത്തേതാണ്.
ഒറ്റ
കളരിപ്പയറ്റിലെ കോല്ത്താരിവിഭാഗത്തിലെ ഒരായുധം.
അറപ്പുകൈ
കേരളത്തിലെ ഒരു കളരിപ്പയറ്റ് സമ്പ്രദായം.