Tag archives for കൊറോണക്കാല കവിത
കൊറോണ
രാധാമണി ടി.ബി ചൈന നിന്നുടെ ജന്മനാടെങ്കിലും എന്തിനിങ്ങെത്തി നീ, ഇന്നാട്ടില് ലോകരാഷ്ട്രങ്ങളും സംസ്ഥാനമൊക്കെയും പേടിച്ചിരിക്കുന്നു കേരളവും ഒരുവേള മര്‍ത്ത്യന്റെ കൂടപ്പിറപ്പുപോല്‍ എന്തിനു പോന്നു നീ ഇന്നാട്ടില് നാശത്തിനായ് വിഷം ചീറ്റുന്ന സര്‍പ്പത്തെ ആരാണ് നിന്റെ മേല്‍ കുത്തിവെച്ചു എന്തിനുവേണ്ടിയീ, കൂരമ്പുവ്യാധിയെ കാറ്റില്‍…
രാത്രി ഉറങ്ങാത്ത വീട്.
എം.പി.പ്രേമ. അച്ഛന്റെ മൗനത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നത്, അവസാനത്തെ പെഗ്ഗിൽ വീണ ഐസ്ക്യൂബ് ആവാം! തീൻമേശയിലെ അത്താഴത്തിന്റെ അരുചി വിളിച്ചോതിയത്, അച്ഛന്റെ തൊണ്ടയിൽ തടഞ്ഞ തേങ്ങലുകളാവാം! കലവറമുറിയിലെ പലവ്യഞ്ജനങ്ങളുടെ കണക്കു പറഞ്ഞ അമ്മയെ തൊഴിച്ചത്, കാലിയായ കീശയിൽ തിരഞ്ഞ അച്ഛന്റെ…
ഷട്ടർ
എ. വി. ദേവൻ വീടിനുള്ളിലെ ആകാശം വറ്റി... അവളുടെ കണ്ണുകളിലെ തടാകങ്ങൾക്ക് തീ പിടിച്ചു.... ഓട്ടക്കീശയുള്ള കുപ്പായമണിഞ്ഞ് പരാജിതൻ പുറത്തേയ്ക്കിറങ്ങി.... ഉറങ്ങുന്ന തെരുവുകൾതോറും അലഞ്ഞു ഉറങ്ങാതെയെന്തിനോ.... പട്ടിണി കിടന്ന് പേയിളകിയ തെരുവുപട്ടികൾ അയാളെ കൂട്ടമായ്…
അമ്മ
ദീപാ ജയരാജ് അടുക്കള വാതിലിൻ കീഴെ പടിയിലായ്- മുഖം കുനിച്ചിരിക്കുമെൻ അമ്മ..... നിത്യവും തേങ്ങലായ് രാത്രിയിൽ പെയ്യുന്ന- കണ്ണുനീർ മഴയായി അമ്മ... തൊടിയിലെ തുമ്പിയെ നോക്കി വിതുമ്പുന്ന- കാശി തുമ്പയായ് വേവി എൻ അമ്മ... ഒരു…
മറവി
ഗീത മുന്നൂര്‍ക്കോട് എന്ന്, എവിടെയാണ് ഞാൻ ജീവിതം മറന്നുവച്ചത്…? കാറ്റെടുത്തിരിക്കുമെന്ന് വട്ടുകളിക്കുന്ന കുട്ടൻ. കാക്ക കൊത്തീംകൊണ്ടുപോയല്ലോന്ന് മുത്തശ്ശിത്തൊണ്ണ് ചിരിക്കുന്നു പരുന്ത് റാഞ്ചിയെന്ന് ഇക്കിളിക്കൂട്ടുന്നു കൂട്ടുകാർ - ങ! നന്നായിപ്പോയി – പാടുപെട്ടു കൊമ്പുപിടിച്ച് മെരുക്കിയെടുത്ത് മൂലയ്ക്കൊരു കുറ്റിയ്ക്കുതളച്ചെന്ന്…