Tag archives for ചടങ്ങ്
വെഞ്ചരിപ്പ്
ക്രൈസ്തവരുടെ ഇടയിലുള്ള ഒരു അനുഷ്ഠാനചടങ്ങ്. പുരോഹിതന്‍ പ്രാര്‍ത്ഥിച്ച് ആശീര്‍വദിക്കുന്ന കര്‍മമാണിത്. കൂദാശകള്‍ക്കെല്ലാം വെഞ്ചരിക്കല്‍ വേണം. ഭവനം പുതുതായി കൂടിക്കുമ്പോഴും പുതുതായി സാധനങ്ങള്‍ വാങ്ങുമ്പോഴും വെഞ്ചരിപ്പ് നടത്തും.
പടകളി
തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പുലയര്‍ നടത്തുന്ന നേര്‍ച്ചകൊട്ടു ഉത്സവത്തിന്റെ ഭാഗമായി, അതിനു മുന്നോടിയായി നടത്തപ്പെടുന്ന ചടങ്ങ്, കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയുമെടുത്ത് വാദ്യഘോഷത്തോടെ ഭവനംതോറും കയറിയിറങ്ങുകയാണ്. പടിക്കളിയുടെ സ്വഭാവം. സ്ത്രീകളുടെ മുടിയാട്ടവും ഒപ്പമുണ്ടാവും. ഉത്സവത്തിനാവശ്യമായ നെല്ല് ലഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം…
ഓസകാണല്‍
'ഓശകാണുക' എന്നും പറയും. ഒരുതരം ഓശാര (ഉപചാരം) മാണിത്. ഉത്തരകേരളത്തിലെ ബ്രാഹ്മണരുടെയിടയില്‍ വേളിക്കുശേഷമുള്ള 'പത്താംവേളി' കഴിഞ്ഞാല്‍ നടത്തുന്ന ചടങ്ങ്. ഉച്ചഭക്ഷണത്തിനുശേഷം വധൂവരന്‍മാരെ വിളക്കും ആവണപ്പലകയും വച്ചിരുത്തി, ബന്ധുമിത്രാദികള്‍ പൊന്നും പണവും പൊലിക്കുന്നു.
ഇല്ലംനിറ
ഭവനങ്ങളില്‍ പുത്തന്‍നെല്‍ക്കതിരുകള്‍ കയറ്റിവച്ച് പൂജിച്ച്, വീടും പരിസരവും കതിരുകള്‍ കൊണ്ട് അലങ്കരിക്കുന്ന ഒരു അനുഷ്ഠാനം. കര്‍ക്കടകമാസത്തില്‍ മുഹൂര്‍ത്തം നോക്കിചെയ്യുന്നു.