Tag archives for തലയാട്ടം

പൂച്ചക്കഞ്ഞി

ഉത്തരകേരളത്തിലെ ചാലിയസമുദായക്കാരുടെ ഒരു ഭക്ഷണം. ഒണത്തിന് മുന്‍പു വരുന്ന പൂരാടത്തിനാണ് പൂച്ചക്കഞ്ഞി വെയ്ക്കുക. രണ്ടു ദിവസം മുന്‍പ് ഊറ്റിവെച്ച കാടിവെള്ളത്തില്‍ നുറുങ്ങരിയും തവിടും വെള്ളവും ചേര്‍ത്താണ് അതുണ്ടാക്കുക. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് തുടങ്ങിയ ചില പ്രദേശങ്ങളില്‍ അടുത്ത കാലംവരെ പൂച്ചക്കഞ്ഞി വയ്ക്കുന്ന…
Continue Reading

തലയാട്ടം

തണ്ടപ്പുലയരുടെയിടയില്‍ പ്രചാരത്തിലുള്ള കലാപ്രകടനമാണ് തലയാട്ടം. തെക്കേ മലബാര്‍, കൊച്ചി, ചേര്‍ത്തല തുടങ്ങിയ പ്രദേശങ്ങളില്‍ ഇത് നടപ്പുണ്ട്. താളമേളത്തോടുകൂടിയ നൃത്താഭിനയമാണത്. ഓട്ടുകിണ്ണമോ കൈമണിയോ താളവാദ്യമായി ഉപയോഗിക്കും. ഉത്സവസന്ദര്‍ഭങ്ങളിലും തിരണ്ടുകല്യാണത്തിനും തലയാട്ടം നടത്താറുണ്ട്. തിരണ്ടുകല്യാണത്തിന് തലയാട്ടം നടത്തുന്നത് തിരണ്ടുകുളി കഴിഞ്ഞ കന്യകതന്നെയാണ്. പതിനഞ്ചാം ദിവസം…
Continue Reading