Tag archives for താലപ്പൊലി
മീനഭരണി
ഭദ്രകാളി, ശ്രീകുരുംബ തുടങ്ങിയ ദേവിമാരുടെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ദിവസമാണ്. ഉത്സവം, പാട്ട്, താലപ്പൊലി തുടങ്ങിയവ അന്നു നടക്കും. കൊടുങ്ങല്ലൂര്‍ ഭരണി എന്നു പറയുന്നത് മീനഭരണിക്കാണ്. ചീറുമ്പക്കാവുകളില്‍ ഭരണിക്ക് പാട്ടുത്സവം പതിവുണ്ട്.
പിണ്ടിവിളക്ക്
അലക്, വാഴപ്പോള എന്നിവ കൊണ്ടുണ്ടാക്കിയ ഗോപുരത്തില്‍ കോത്തിരികളും കര്‍പ്പൂരവും കത്തിച്ചുവെയ്ക്കുന്നതാണ് പിണ്ടിവിളക്ക്. താലപ്പൊലിക്ക് ചില ക്ഷേത്രങ്ങളില്‍ താലമെടുക്കുന്ന കന്യകമാരുടെ നിരയ്ക്കു മധ്യത്തിലൂടെ പിണ്ടിവിളക്കുമായി ആണ്‍കുട്ടികള്‍ നീങ്ങും. പൊന്‍കുന്നത്തു പുതിയ കാവില്‍ ഈ പരിപാടി ഉണ്ട്.
താലപ്പൊലി
അനുഷ്ഠാനപരവും ആരാധനാപരവുമായ ഒരു ചടങ്ങ്. ഒരുതാല(തളിക)ത്തില്‍ അരിയും പൂക്കുലയും ഉടച്ച നാളികേരവും വെച്ച്,തേങ്ങമുറികളില്‍ നെയ്യൊഴിച്ച് തിരി കത്തിച്ചുവയ്ക്കും. ശുഭ്രവസ്ത്രാലങ്കാരച്ചേലോടുകൂടിയ കന്യകമാര്‍ ആ താലങ്ങള്‍ കൈകളിലേന്തി കുരവയിട്ടുകൊണ്ട് ദേവീക്ഷേത്രങ്ങളില്‍ വന്ന് പ്രദക്ഷിണം ചെയ്യുന്ന ചടങ്ങാണ് താലപ്പൊലി.ഭദ്രകാളിയെ പ്രീണിപ്പിക്കാനുള്ള ഒരു അനുഷ്ഠാനമുറയാണ് താലപ്പൊലി. പെണ്‍കുട്ടികള്‍ക്ക്…