Tag archives for പിള്ളപ്പൊടി
പുലമരുന്ന്
ആളുകളെ മയക്കുവാനും ബോധരഹിതരാക്കുവാനും വശപ്പെടുത്തുവാനും പ്രയോഗിച്ചുവന്നിരുന്ന ഔഷധചൂര്ണമായിട്ടാണ് പുലമരുന്നിനെ സങ്കല്പിച്ചിട്ടുള്ളത്. വടക്കന്‍പാട്ടുകഥകളില്‍ കാക്കപ്പൊടി, പിള്ളപ്പൊടി, പുലമരുന്ന് എന്നിവയെക്കുറിച്ച് പലേടത്തും പരാമര്‍ശമുണ്ട്. ഇത്തരം മരുന്നുകള്‍ കാറ്റില്‍ പാറ്റുകയാണ് ചെയ്യുക. അത് ശ്വസിക്കുകയോ ശരീരത്തിലേല്‍ക്കുകയോ ചെയ്താല്‍ മയങ്ങിപ്പോകും.