Tag archives for പുള്ളുപക്ഷി
പുള്ളുപീഡ
പുള്ളുപക്ഷികളെക്കൊണ്ട് ശിശുക്കള്‍ക്കുണ്ടാകുന്ന ബാധ. പക്ഷിപീഡ, ബാലപീഡ എന്നാക്കെപ്പറയും. പുള്ളുപീഡ നീക്കുവാന്‍ വംശപാരമ്പര്യമുള്ളവരാണ് പുള്ളുവര്‍. മലയര്‍, വണ്ണാന്‍ തുടങ്ങിയ മറ്റു സമുദായക്കാരും പുള്ളുപീഡ നീക്കുവാന്‍ വര്‍ണപ്പൊടികള്‍ കൊണ്ട് കളങ്ങള്‍ ചിത്രീകരിക്കും.
പക്ഷിപീഡ
ചെറിയ കുട്ടികള്‍ക്ക് കൈകാലുകള്‍ മെലിഞ്ഞ്. ആരോഗ്യം ക്ഷയിച്ച് ഗ്രഹണി തുടങ്ങിയ രോഗങ്ങള്‍ പിടിപെടുന്നത് പക്ഷിപീഡ കൊണ്ടാണെന്നാണ് പ്രാചീന വിശ്വാസം. ശിശുവിന്റെയോ ഗര്‍ഭവതിയുടെയോ തലയ്ക്കു മീതെ പുള്ളുപക്ഷി പറന്നുപോയാല്‍ ആ ശിശുവിന് പക്ഷിപീഡ ബാധിക്കും. പക്ഷിപീഡയ്ക്ക് പുള്ളുപീഡ, പുള്ളേറ്, പുളഅളുനോക്ക് എന്നീ പേരുകളും…