Tag archives for ബാധോപദ്രവം
ബാലപീഡ
ശിശുക്കള്‍ക്ക് രോഗങ്ങളും മറ്റും ഉണ്ടാക്കുന്നത് ബാധോപദ്രവം കൊണ്ടാണെന്നാണ് പ്രാക്തനവിശ്വാസം. ഗര്‍ഭത്തിലോ പ്രസവാനന്തരമോ ശിശുക്കള്‍ക്ക് പലവിധ ബാധകള്‍ ഉണ്ടാകുമെന്നും, അവയെ ചില ബലികര്‍മങ്ങള്‍കൊണ്ട് നീക്കാമെന്നും കരുതിപ്പൊന്നു. ഗര്‍ഭിണികളെയും ശിശുക്കളെയും ഏതേത് ബാധകളാണ് ഉപദ്രവിക്കുകയെന്നും, അതിനുപരിഹാരമാര്‍ഗമെെന്തന്നും ചില മന്ത്രവാദഗ്രന്ഥങ്ങളില്‍ കാണുന്നു. രുദ്രപാണി, ഇന്ദ്രയക്ഷി, പൈശാചരിയക്ഷി…
ഉറുക്ക്
അരയില്‍ കെട്ടുന്ന മാന്ത്രിക ഏലസ്. ബാധോപദ്രവങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കുന്നതിനാല്‍ 'രക്ഷ' എന്നും പറയും. വെള്ളികൊണ്ടോ, സ്വര്ണ്ണംകൊണ്ടോ ചെമ്പുകൊണ്ടോ ഉറുക്ക് ഉണ്ടാക്കും. അത് ഒരു കൂടാണ്. തന്ത്രമന്ത്രാദികള്‍ എഴുതിയ തകിടോ മാന്ത്രികൗഷധമോ അതിനുള്ളില്‍ നിറയ്ക്കും. വശീകരണം, ആകര്‍ഷണം, ശത്രുനാശം, രോഗനിവാരണം തുടങ്ങിയവയ്ക്ക്…
അടക്കം വെയ്ക്കല്‍
മന്ത്രവാദവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്. ദുര്‍ദേവതകള്‍, ആഭിചാരമൂര്‍ത്തികള്‍, രക്ഷസ്സ് തുടങ്ങിയവയുടെ ബാധോപദ്രവം ഉണ്ടായാല്‍ മന്ത്രവാദികള്‍ പെട്ടെന്ന് അവയെ ഉച്ചാടനം ചെയ്യില്ല. താല്‍ക്കാലികമായി അവ ഇളകാതിരിക്കാന്‍ രക്ഷാകര്മ്മം ചെയ്യും. സ്വര്‍ണ്ണമോ പണമോ ഉഴിഞ്ഞുവെച്ച്, ഭസ്മസ്നാനം ചെയ്യിപ്പിക്കുകയാണ് അടക്കം വെയ്ക്കലിലെ മുഖ്യ ചടങ്ങ്. ഒതുക്കുക,…