Tag archives for ഭദ്രകാളി
പെരുമണ്ണാന്‍
തിറയാട്ടം നടത്തുന്ന ഒരു സമുദായം. നെടിയിരിപ്പു സ്വരൂപത്തിന്റെ ഭരണാതിര്‍ത്തിയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലാണ് പെരുമണ്ണാന്മാര്‍ തിറ കെട്ടിയാടുന്നത്. പെരുമണ്ണാന്മാര്‍ പരമേശ്വരന്റെ പെരുമണ്ണയില്‍നിന്ന് ഉത്ഭവിച്ചവരാണെന്നാണ് വര്‍സ്പത്തി പുരാവൃത്തം. കരുവാള്‍, കരിയാത്തന്‍, കരിവില്ലി, പൂവില്ലി, ഭൈരവന്‍, തലച്ചിലവന്‍, കുട്ടിച്ചാത്തന്‍, പൂക്കുട്ടി, പറക്കുട്ടി, പൊട്ടന്‍, കള്ളാക്കുട്ടി, കാളി, ഭദ്രകാളി…
മയില്‍പ്പീലിത്തൂക്കം
അര്‍ജുനനൃത്തം. അരയില്‍ മയില്‍പ്പീലിയുടുപ്പാണ് ധരിക്കുക. ഭദ്രകാളി പ്രീണനാര്‍ഥമുള്ള ഒരു അനുഷ്ഠാനകലയാണിത്.
വസൂരിമാല
ഒരു രോഗദേവത. വസൂരിമാലയെ സംബന്ധിച്ച ചില പുരാവൃത്തങ്ങളുണ്ട്. ഭദ്രകാളിയും ദാരികനും തമ്മില്‍ യുദ്ധം നടക്കവേ, ദാരിക പത്‌നിയായ മനോദി ശിവനെ ഭജിക്കുകയും, ശിവന്‍ തന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പുതുടച്ചെടുത്ത് അവര്‍ക്കു കൊടുക്കുകയും അത് ജനങ്ങളുടെ ശരീരത്തില്‍ തളിച്ചാല്‍ അവര്‍ വേണ്ടതെല്ലാം തരുമെന്ന്…
വണ്ണാത്തിപ്പോതി
ഭദ്രകാളിയാല്‍ വധിക്കപ്പെട്ട ഒരു പെരുവണ്ണാത്തിയുടെ സങ്കല്‍പത്തിലുള്ള തെയ്യം. മാവിലരും ചിങ്കത്താന്മാരും വണ്ണാത്തിഭഗവതിയെ കെട്ടിയാടിവരുന്നു. ഇവരുടെ പാട്ടുകളില്‍ ഈ ദേവതയെക്കുറിച്ചുള്ള കഥ പൂര്‍ണമായി ആഖ്യാനം ചെയ്യുന്നില്ല. പാണന്മാരുടെ ഭദ്രകാളിത്തോറ്റത്തില്‍ ആ കഥ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്.
മീനഭരണി
ഭദ്രകാളി, ശ്രീകുരുംബ തുടങ്ങിയ ദേവിമാരുടെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ദിവസമാണ്. ഉത്സവം, പാട്ട്, താലപ്പൊലി തുടങ്ങിയവ അന്നു നടക്കും. കൊടുങ്ങല്ലൂര്‍ ഭരണി എന്നു പറയുന്നത് മീനഭരണിക്കാണ്. ചീറുമ്പക്കാവുകളില്‍ ഭരണിക്ക് പാട്ടുത്സവം പതിവുണ്ട്.
പടകാളി
യുദ്ധദേവതയായ ഭദ്രകാളി. സംഘകാലത്തെ 'കൊറ്റവൈ' തന്നെയാണ് പടകാളി. വടക്കന്‍പാട്ടുകളില്‍ പല സന്ദര്‍ഭങ്ങളിലും പടകാളിമുറ്റത്തും ചെന്നിറങ്ങി ഭൂമിയും കൊട്ടു നെറുകേരി വെച്ചു എന്നിങ്ങനെ പടകാളിയെപ്പറ്റി പരാമര്‍ശം കാണാം. യുദ്ധത്തിനോ, പടയ്‌ക്കോ അങ്കത്തിനോ പോകുമ്പോള്‍ കാളിയുടെ ശ്രീകോവിലിനു മുന്നില്‍ തൊഴുതുവന്ദിക്കുക പതിവായിരുന്നു. കളരിയഭ്യാസികളുടെ കളരിയിലോ…
കണ്ണാടിബിംബം
ദേവപ്രതിഷ്ഠക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം ബിംബം. ദേവതയുടെ രൂപം വെളിപ്പെടുത്തുന്നതല്ല കണ്ണാടിബിംബം. ശിലകൊണ്ടോ, ലോഹംകൊണ്ടോ ഉണ്ടാക്കാം. വാല്‍ക്കണ്ണാടിയുടെ ആകൃതിയിലായിരിക്കും അത്. മൂന്ന് വൃത്തങ്ങളും കീഴെവാലും ഉണ്ടാകും. എല്ലാ ദേവന്മാര്‍ക്കും കണ്ണാടിബിംബം പതിവുണ്ട്. ദുര്‍ഗ, ഭദ്രകാളി തുടങ്ങി സ്ത്രീദേവതകള്‍ക്ക് കണ്ണാടിബിംബം വിശേഷമാണ്.
ചുടലഭദ്ര
ഭദ്രകാളിയുടെ ഒരു സങ്കല്പഭേദം. കാളി ചുടുകാട്ടിലമ്മ കൂടിയാണ്.
എകിറ്
ദംഷ്ട്രം, രൗദ്രഭാവം കൈവരുത്തുന്ന ഒരു ചമയം. വെള്ളികൊണ്ട് നിര്‍മ്മിക്കുന്ന എകിറ് ചന്ദ്രക്കലയുടെ ആകൃതിയില്‍ കാണത്തക്കവിധം വായില്‍ ഇരുവശവും ഘടിപ്പിക്കും. തെയ്യം, തിറ, മുടിയേറ്റ് എന്നിവയില്‍ ഭദ്രകാളിക്ക് എകിറ് ഉണ്ടാകും. ആസുരഭാവം കൈവരുത്താന്‍ കഥകളിയിലും ഉപയോഗിക്കും.