Tag archives for മാന്ത്രികവിദ്യ
മാന്ത്രികവിദ്യ
മന്ത്രവാദം ഒരു വിജ്ഞാനശാഖ കൂടിയാണ്. അതിന്റെ രഹസ്യങ്ങള്‍ അറിയുമ്പോള്‍ അത് രസപ്രദമായ അറിവ് പ്രദാനം ചെയ്യും. 'മന്ത്രവിദ്യ മഹാഗുപ്ത' മാണെന്ന് 'ദത്താത്രേയ മഹായന്ത്ര'ത്തിലും മറ്റും പറഞ്ഞിട്ടുണ്ട്. ഗുരുഭക്തിയുള്ളവര്‍ക്കേ അത് ഉപദേശിക്കാവൂ. പല മന്ത്രങ്ങളുടെയും. അന്ത്യത്തില്‍ ഗുരുവിനെ സ്മരിക്കുന്നതു കാണാം. മനുഷ്യരുടെ കാര്യപ്രാപ്തിക്കുവേണ്ടിയുള്ളതാണ്…
ഇത്തിള്‍പ്രയോഗം
ഔഷധങ്ങളെ മുന്‍നിറുത്തിയുള്ള മാന്ത്രികവിദ്യയിലെ ഒരുവിധി. മരത്തിന്‍മേല്‍ കിളിര്‍ത്തുണ്ടാകുന്നതും പല രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നതുമായ സസ്യമാണ് ഇത്തിള്‍. ഇത്തിക്കണ്ണി എന്നും പറയും. അശ്വതിനാള്‍ അരയാലിന്‍മേലുള്ള ഇത്തിള്‍ പറിച്ച് പാലിലരച്ച് കുടിച്ചാല്‍ കുതിരയോളം ബലവും വേഗവുമുണ്ടാകുമത്രെ. രോഹിണിനാള്‍ പുളിമേലുള്ള ഇത്തിള്‍ പറിച്ച് കൈയില്‍ കെട്ടുകയോ…
അഞ്ജനം നോക്കുംവിദ്യ
നിഗൂഡരഹസ്യങ്ങളും ഭൂത-ഭാവി-വര്‍ത്തമാന ഫലങ്ങളും അറിയാനുള്ള മാന്ത്രികവിദ്യ. പ്രത്യേക ഔഷധച്ചെടികളുടെ ഇല, പൂവ്, കായ്, വേര്, ചിലജീവികളുടെ അംശങ്ങള്‍ മുതലായവകൊണ്ടാണ് അഞ്ജനം (മഷിക്കൂട്ട് ) ഉണ്ടാക്കുന്നത്. എണ്ണയിലോ തേനിലോ പാലിലോ ഈ മഷികലര്‍ത്തി നോക്കിയാണ് ലക്ഷണം കാണുന്നത്. വിചാരിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം.