പത്തുപാട്ട്
പത്തുപാട്ട്(സംഘസാഹിത്യം)
സംഘം കൃതികളിലെ നീണ്ട പാട്ടുകള്‍ അടങ്ങിയ പത്ത് സുന്ദരകാവ്യങ്ങളുടെ സമാഹരമാണ് പത്തുപാട്ട്.300 ബി.സി ക്കും 200എ.ഡിക്കും ഇടയ്ക്കാണ് ഇത് എഴുതപ്പെട്ടതെന്ന് കരുതുന്നു. എട്ടുത്തൊകൈ എന്നറിയപ്പെടുന്നകവിതാസമാഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായി അക്കാലത്ത് തമിഴില്‍ ഉണ്ടായ കവിതകളാണ് പത്തുപ്പാട്ട്.103 മുതല്‍782 വരെ വരികളുള്ള കവിതകള്‍ ആണിവ. സംഘപ്പലകയില്‍ ഇരിക്കാനവകാശപ്പെട്ട മൂന്ന് ആസ്ഥാന കവികളില്‍ഒരാളായ നക്കീരന്‍ ആണ് ഇത് എഴുതിയത്.സംഘം കൃതികള്‍ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ചിട്ടുള്ളത്. മേല്‍ക്കണക്കുകള്‍ പതിനെട്ട്,കീഴ്ക്കണക്കുകള്‍ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേല്‍ക്കണക്ക് വലിയ പാട്ടുകള്‍ ആണ്. ഇപ്രകാരം പത്ത്ബൃഹദ് കാവ്യങ്ങളാണ് പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങള്‍ എട്ടുത്തൊകൈ എന്നും
അറിയപ്പെടുന്നു. പത്തുപാട്ടിന്റെ പേരുകള്‍ ഒരു പഴയ പാട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഇപ്രകാരമാണ്’മരുകൈപൊരുനാറു പാണി രണ്‍ടു മുല്ലൈപെരുക വളമതുരൈക്കാഞ്ചി മരുവിനിയകോലനെടുനല്വാടൈ കോല്‍കുറിഞ്ചി പട്ടിനപ്പാലൈകടാത്തൊടും പത്ത്’. നക്കീരന്‍ ആണ് ഇത് എഴുതിയത്. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് മധുര കണക്കായനാര്‍
മകനാര്‍ നക്കിരാനാര്‍ എന്നാണ്. ആചീരീയന്‍ നക്കീരനാര്‍ എന്നും വിളിച്ചിരുന്നു. ക്ഷിപ്രകോപിയും പിടിവാശിക്കാരനും മഹാ താര്‍ക്കികനുമായിരുന്ന അദ്ദേഹത്തിന്റെ പിതാവ് കണക്കയനാര്‍ ഒരു ഗണിതശാസ്ത്ര വിദഗ്ദനുംകവിയുമായിരുന്നു.
പത്തു പാട്ടുകള്‍
തിരുമുരുകാറ്റുപട
പൊരുനരാറ്റുപട
ചിറുപാണാറ്റുപട
പെരുമ്പാണാറ്റുപട
മുല്ലൈപ്പാട്ട്
മതുരൈക്കാഞ്ചി
നെടുനല്‍വാട
കുറിഞ്ചിപ്പാട്ട്
പട്ടിനപ്പല
മലൈപടുകടാം
Leave a Reply