മാപ്പിള രാമായണം
മാപ്പിള രാമായണം(കാവ്യം)
അജ്ഞാതകര്‍തൃകം
രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ മാപ്പിളപ്പാട്ടിന്റെ ശൈലിയില്‍ രൂപപ്പെടുത്തിയ കൃതിയാണ് മാപ്പിള രാമായണം. കര്‍ത്താവാരെന്നോ രചനാകാലം ഏതെന്നോ വ്യക്തമല്ല. മാപ്പിള രാമായണം ഒരു മലബാര്‍ കലാരൂപമായാണ് നിലനില്‍ക്കുന്നത്ം. മലബാര്‍ മുസ്ലീങ്ങളുടെ ഇടയില്‍ മാത്രം പ്രചാരത്തിലുള്ള പദാവലി കൊണ്ടും ശൈലികള്‍ കൊണ്ടും മാപ്പിളരാമായണം ശ്രദ്ധയാകര്‍ഷിക്കുന്നു. വാമൊഴിയായി മാത്രം നിലനിന്ന മാപ്പിളരാമായണം ലിഖിതരൂപത്തില്‍ സമാഹരിക്കപ്പെട്ടത് അടുത്ത കാലത്താണ്. നിരവധി വേദികളില്‍ മാപ്പിള രാമായണം ചൊല്ലി അവതരിപ്പിച്ചിട്ടുള്ള ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാരാണ് പ്രസിദ്ധീകൃതമായ ഏകസമാഹാരത്തിന്റെ സമ്പാദകന്‍. ശ്രീരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമകഥാ സന്ദര്‍ഭങ്ങളാണ് മാപ്പിള രാമായണത്തിന്റെ ഇതിവൃത്തം. ദശരഥന്‍ ബാപ്പയാണ്. രാമന്‍ സീതയെ (കുഞ്ഞുകുട്ടി തങ്കമോള്) നിക്കാഹ് ചെയ്തു ബീടര്‍ ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കുകേട്ടിട്ട് ‘ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയ’തുമൊക്കെ പാട്ടിലുണ്ട്. കൂടാതെ ശൂര്‍പ്പണഖയുടെ പ്രണായഭ്യര്‍ഥനയും രാമന്റെ തിരസ്‌ക്കരണവും, രാവണന്‍ സീതയില്‍ വശ്യനാവുന്നതും മൊഞ്ചും ഖല്‍ബും ചേര്‍ത്തു കവി അവതരിപ്പിക്കുന്നു. രാമായണം സ്വാധീനം ചെലത്താത്ത പൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ഭൂട്ടാന്‍, തായ്‌ലാന്റ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ അതാതു ജനതയുടെ സംസ്‌ക്കാരവും തനിമയും പ്രകടിപ്പിക്കുന്ന രാമായണ ആഖ്യാനങ്ങളുണ്ട്. മാപ്പിള രാമായണവും നാടന്‍ പാട്ടുകളുംടി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാര്‍,ഡി.സി ബുക്‌സ്, ‘വയനാടന്‍ രാമായണം’ ഡോ. അസീസ് തരുവണകറന്റ് ബുക്ക്‌സ് തൃശൂര്‍
Leave a Reply