വക്രോക്തി ജീവിതം(കാവ്യമീമാംസ)

കുന്തകന്‍

കുന്തകന്‍ എഴുതിയ കാവ്യമീമാംസഗ്രന്ഥമാണ് വക്രോക്തി ജീവിതം. കാരിക, വൃത്തി, ഉദാഹരണം എന്ന സമ്പ്രദായത്തില്‍ എഴുതിയ ഇതു സഹൃദയരുടെ ഹൃദയത്തിന് ആഹ്ലാദകരമായ വിധത്തില്‍ പുരുഷാര ്‍ത്ഥങ്ങള്‍ നേടുന്നതിന് സഹായിക്കുന്നു. അലങ്കാര ശബാദാര്‍ത്ഥങ്ങളാണ് കവിതയായി കുന്തകന്‍ അംഗീകരിക്കുന്നത്. വക്രമായ കവിവ്യാപാരത്താല്‍ ശോഭിക്കുന്നതും സഹൃദയഹൃദയങ്ങളെ ആഹ്ലാദിപ്പിക്കുന്നതും ആയ ബന്ധം ഉണ്ടായാലേ കാവ്യമാവുകയുള്ളു എന്ന് അദ്ദേഹം വക്രോക്തി ജീവിതത്തില്‍ പറയുന്നു.