തെറ്റും ശരിയും (തവര്‍ഗം)
| തടസം | തടസ്സം |
| തണ്ടുതപ്പിത്വം | തണ്ടുതപ്പിത്തം |
| തണ്ണീര്‍പന്തല്‍ | തണ്ണീര്‍പ്പന്തല്‍ |
| തണ്ണി | തണ്ണീര്‍ (തണുത്ത നീര്) |
| തത്വം | തത്ത്വം |
| തത്വമസി | തത്ത്വമസി |
| തദനുസ്സാരം | തദനുസാരം |
| തദാഗതന് | തഥാഗതന് |
| തന്നത്താനേ | തന്നെത്താന്‍ (തന്നെ+താന്‍) |
| തപസ് | തപസ്സ് |
| തരിക | തരുക |
| തരുണിമണി | തരുണീമണി |
| തര്‍ജ്ജിമ | തര്‍ജ്ജമ, തര്‍ജമ |
| തല്പം | തല്പം |
| തല്പരകക്ഷി | തത്പരക്ഷി, തല്പരകക്ഷി |
| തവില്‍ | തകില് |
| തറവാടിത്വം | തറവാടിത്തം |
| താത്വീക | താത്ത്വിക |
| താന്തോന്നിത്വം | താന്തോന്നിത്തം |
| താനെ | താനേ |
| താപസ്വി | തപസ്വി |
| താപസ്സന് | താപസന് |
| താരള്യത | താരള്യം |
| തായ്തടി | തായ്ത്തടി |
| താരാഗൃഹങ്ങള് | താരാഗ്രഹങ്ങള്‍ |
| താരുണ്യത | താരുണ്യം |
| താലവൃന്ദം | താലവൃന്തം |
| താല്പര്യം | താത്പര്യം, താല്പര്യം |
| താഴത്തോട്ട് | താഴോട്ട് |
| തിധി | തിഥി |
| തിമരം | തിമിരം |
| തിമിംഗലം | തിമിംഗിലം |
| തിരസ്കരിണി | തിരസ്കരണി |
| തിരികെ | തിരിയേ |
| തിരുന്നാള്‍ | തിരുനാള്‍ |
| തിരുശേഷിപ്പ് | തിരുശ്ശേഷിപ്പ് |
| തിലതണ്ടുലന്യായം | തിലതണ്ഡുലന്യായം |
| തീപിടുത്തം | തീപിടിത്തം |
| തീയ്യതി | തിയ്യതി, തീയതി |
| തീഷ്ണം | തീക്ഷ്ണം |
| തീറ്റിപ്പിക്കുക | തീറ്റുക |
| തുഛം | തുച്ഛം |
| തുടരെതുടരെ | തുടരത്തുടരെ |
| തുണ്ടം = കഷണം | തുണ്ഡം =മുഖം |
| തുലാസ് | തുലാസ്സ് |
| തുറസ് | തുറസ്സ് |
| തൂലികനാമം | തൂലികാനാമം |
| തൃശങ്കു | ത്രിശങ്കു |
| തെമ്മാടിത്വം | തെമ്മാടിത്തം |
| തെരഞ്ഞെടുപ്പ് | തിരഞ്ഞെടുപ്പ് |
| തെരയുക | തിരയുക |
| തെര്യപ്പെടുത്തുക | തെരിയപ്പെടുത്തുക |
| തെളക്കം | തിളക്കം |
| തേജസ് | തേജസ്സ് |
| തൊഴിയ്ക്കുക | തൊഴിക്കുക |
| തൊഴിലധിഷ്ടിതം | തൊഴിലധിഷ്ഠിതം |
| തൊഴീല് | തൊഴല്‍ |
| തോട്ടകൃഷി | തോട്ടക്കൃഷി |
| തോന്ന്യാസം | തോന്നിയവാസം |
| തോല്‍ക്കുക | തോല്‍ക്കുക |
| തൗര്യത്രീകം | തൗര്യത്രികം |
| ത്രാണനം | ത്രാണം |
| ത്രിജ്ജട | ത്രിജഡ |
| ത്രിതീയ | തൃതീയ |
| ത്രിത്ത്വം | ത്രിത്വം |
| ത്രിപദം | ത്രിപഥം |
| ത്രിപല | ത്രിഫല |
| ത്വക്രോഗം | ത്വഗ്രോഗം |
| ത്വരിതപ്പെടുത്തുക | ത്വരപ്പെടുത്തുക |
| ദക്ഷണ | ദക്ഷിണ |
| ദണ്ണം | ദണ്ഡം |
| ദര്ധുരം | ദര്‍ദ്ദുരം (തവള) |
| ദര്ഭകന് | ദര്‍പ്പകന്‍ |
| ദാക്ഷണ്യം | ദാക്ഷിണ്യം |
| ദാരുണ്യത | ദാരുണ്യം |
| ദാര്‍ഢ്യത | ദാര്‍ഢ്യം |
| ദാര്ശിനികത | ദാര്‍ശനികത |
| ദിക്ദര്‍ശനം | ദിഗ്ദര്‍ശനം |
| ദിക്ഭ്രമം | ദിഗ്ഭ്രമം |
| ദിക്മുഖം | ദിങ്മുഖം |
| ദിത്വം | ദ്വിത്വം |
| ദിനപ്പത്രം | ദിനപത്രം |
| ദിനസരി | ദിനചര്യ |
| ദിവസ്സേന | ദിവസേന |
| ദിഷ്ടാന്തം | ദൃഷ്ടാന്തം |
| ദീപയഷ്ഠി | ദീപയഷ്ടി (തീവെട്ടി) |
| പൃഷ്ടം | പൃഷ്ഠം |
| ദുഗ്ദം | ദുഗ്ദ്ധം |
| ദുന്തുഭി | ദുന്ദുഭി |
| ദുരുപദിഷ്ഠം | ദുരുപദിഷ്ടം |
| ദുര്‍ഗ്രാഹ്യം | ദുര്ഗ്രഹം |
| ദുര്‍ചിന്ത | ദുശ്ചിന്ത |
| ദുര്‍ച്ചെലവ് | ദുശ്ചെലവ് |
| ദുര്‍ഭിക്ഷത | ദുര്ഭിക്ഷം |
| ദുര്‍മ്മേദസ് | ദുര്‍മ്മേദസ്സ് |
| ദുശ്ശീലക്കേട് | ദുശ്ശീലം |
| ദുഷ്പ്രവര്‍ത്തി | ദുഷ്പ്രവൃത്തി |
| ദുസ്വപ്നം | ദു:സ്വപ്നം, ദുസ്സ്വപ്നം |
| ദുസ്ഥരം | ദുസ്തരം |
| ദുസ്സാധ്യം | ദുസ്സാധം |
| ദൂരെക്കാഴ്ച | ദൂരക്കാഴ്ച |
| ദൃഷ്ടാവ് | ദ്രഷ്ടാവ് (കാണുന്നവന്) |
| ദേശീയഐക്യം | ദേശീയൈക്യം |
| ദൈന്യത | ദൈന്യം |
| ദൈവീകം | ദൈവികം |
| ദൗര്ബ്ബല്യത | ദൗര്‍ബ്ബല്യം |
| ദൗര്‍ലഭ്യത | ദൗര്‍ലഭ്യം |
| ദ്രൗപതി | ദ്രൗപദി |
| ദ്വന്ദയുദ്ധം | ദ്വന്ദ്വയുദ്ധം |
| ദ്വിഭാര്യാത്വം | ദ്വിഭാര്യത്വം |
| ധന:സ്ഥിതി | ധനസ്ഥിതി |
| ധനാഡ്യന് | ധനാഢ്യന് |
| ധര്‍മ്മതത്വം | ധര്‍മ്മതത്ത്വം |
| ധര്‍മ്മദാരം | ധര്‍മ്മദാരങ്ങള്‍ |
| ധാതുപുഷ്ഠി | ധാതുപുഷ്ടി |
| ധാര്‍ഷ്ട്യത | ധാര്‍ഷ്ട്യം |
| ധാവള്യത | ധാവള്യം |
| ധീരോധാത്തന്‍ | ധീരോദാത്തന്‍ |
| ധുരന്തരന് | ധുരന്ധരന്‍ |
| ധൂമഹേതു | ധൂമകേതു |
| ധൂളിപ്പൊടി | ധൂളി ( |
| ധൃതഗതി | ദ്രുതഗതി |
| ധ്വജപ്രതിഷ്ട | ധ്വജപ്രതിഷ്ഠ |
