(അഴിക്കോടിന്റെ ആത്മകഥയില്‍ നിന്ന് സമാഹരിച്ചത്)

വടക്കേ മലബാറിലെ ഭാഷാഭേദങ്ങളെപ്പറ്റി ഡോ.സുകുമാര്‍ അഴിക്കോട്

തെക്കനോട് ചാടാന്‍ പറഞ്ഞാല്‍ ചാടും. ചാട്ടത്തിന്റെ ക്രിയാരൂപമാണ് ചാടുക. എന്നാല്‍, വടക്കനോട് അതുപറഞ്ഞാല്‍, കൈയില്‍ എന്താണോ ഉള്ളത് അതു വലിച്ചെറിയും.

വടക്കേ മലബാറില്‍ നൊടിയുക, നൊടിക്കല്‍, നൊടിച്ചി എന്നൊക്കെ പ്രയോഗങ്ങളുണ്ട്. പിറുപിറുക്കുക, വെറുതെ അതുമിതും പറയുക എന്നൊക്കെയാണ് അര്‍ഥം.
എന്താ ഇത്ര പെരളിയം എന്നു ചോദിച്ചാല്‍ പ്രളയം ഇത്രക്കോ എന്നാണ്. പ്രളയം ആണ് പെരളിയത്തിന്റെ മൂലപ്രകൃതി.

അവനുമായി അത്ര പിരിശം വേണ്ട എന്നു പറഞ്ഞാല്‍ അത്ര പ്രിയം വേണ്ടെന്നാണ്.

എന്റെ വേള പിടിച്ചു എന്നാല്‍, എന്റെ കഴുത്തിനു പിടിച്ചു എന്നാണ്.

കഷണ്ടിക്ക് പൂമൊട്ട

വിവാഹബന്ധത്തിലൂടെ ഇന്‍ലോമാര്‍ ആകുന്നവരില്‍നിന്നാണ് ഇണങ്ങന്മാര്‍ ഉണ്ടാകുന്നതത്രെ. ഇണങ്ങുന്നവര്‍ ഇണങ്ങര്‍.

അവന്‍-ഓന്‍
അവള്‍-ഓള്‍
അവര്‍- ഓര്, ഓല്
മാപ്പിളമാരാണ് അവരെ ഓലാക്കുന്നത്. ഓള് എന്നതിന് ഭാര്യ എന്ന അര്‍ഥവും പകര്‍ന്നുകിട്ടിയിട്ടുണ്ട്.

ഡോ.അഴീക്കോട് ഇങ്ങനെ എഴുതുന്നു: ” നാടന്‍ പറച്ചിലിന്റെ തനിമ നാവില്‍നിന്ന് മാഞ്ഞുപോയത് ഇന്നും എന്റെ വലിയ ഒരു വേദനയാണ്.”

വടക്കുള്ള മറ്റു ചില പ്രാദേശിക പറച്ചിലുകള്‍:

വന്നിറ്റ്, പോയിറ്റ്, കണ്ടിറ്റ്, എന്നിറ്റ്..
പോയിറ്റ്-പോയിന്-പോയിനി

വടക്കര്‍ അതെ എന്നുപറയുമ്പോള്‍ തെക്കര്‍ ഉവ്വ് എന്നാണ് പറയുക.
വടക്ക് തുന്നല്‍ക്കാരന്‍, തെക്ക് തയ്യല്‍ക്കാരന്‍

തയ്യല്‍ എന്നാല്‍, തമിഴിലും പഴയ മലയാളത്തിലും സുന്ദരിയായ യുവതി എന്നാണ്. തമിഴില്‍ തയ്യല്‍ക്കാരില്ല.
കഞ്ഞി നല്ലോണം മോന്തിക്കുടിക്ക്’
മോന്തിയാകുംമുമ്പേ മടങ്ങിവരണേ.
ആദ്യത്തേത് മോന്തല്‍
രണ്ടാമത്തേത് മൂവന്തി

ഓളി

ശ്രോതാവിനോടുള്ള ബഹുമാനം കാണിക്കാന്‍ പ്രയോഗിക്കുന്ന ഒരു ശബ്ദമാണ് ഓളി.
എന്തോളീ പറഞ്ഞത്?
എന്നാ കേട്ടോളി
എന്താണ് മാന്യരേ വിശേഷം എന്നു ചോദിക്കുന്നതുപോലെ. പറഞ്ഞോളി എന്നാല്‍ പറഞ്ഞോളിന്‍ എന്നാണ്. പറഞ്ഞുകൊള്ളുവിന്‍ എന്നതിന്റെ മുറിഞ്ഞരൂപം.
ഓടിക്കോളി, പാടിക്കോളി
എന്നാല്‍, ഓളി തെക്കര്‍ക്ക് ഓളിയിടലാകാം. അതായത് ഓരിയിടല്‍.

ഇടയ്ക്ക് അഴിക്കോട് ഒരു തമാശയും പൊട്ടിക്കുന്നു.
ക്ഷണിക്കുന്നു എന്നതിനെക്കാള്‍ ക്ഷണിച്ചുകൊള്ളുന്നു എന്നത് ബഹുമാനസൂചകമാണ്. എന്നാല്‍, നിന്നെ ഞാന്‍ അടിച്ചുകൊള്ളുന്നു എന്ന് പറയാറില്ലല്ലോ.