വ്യാകരണം
മലയാള വ്യാകരണ പാഠം-4
അക്ഷരം
ഭാഷാശാസ്ത്രപരമായി ,
ഉച്ചാരണക്ഷമമായ എറ്റവും
ചെറിയ ഭാഷാ യൂണിറ്റ്
സ്വരം, സ്വരം ചേര്‍ന്ന വ്യഞ്ജനം,
സ്വതന്ത്ര ഉച്ചാരണമുള്ള വര്‍ണം,
വര്‍ണങ്ങളുടെ സമൂഹം
എന്നിവയും അക്ഷരങ്ങള്‍
ഒറ്റയായിട്ടോ
വ്യഞ്ജനത്തോടു ചേര്‍ന്നോ
നില്‍ക്കുന്ന ഒരു സ്വരമാണ് ഒരക്ഷരം
ഉദാ: അ, ഉ, എ, ഒ- ഒറ്റസ്വരം
ക, പു-വ്യഞ്ജന സഹിതമുള്ള സ്വരം
സ്പ, ഷ്ട -മുന്‍ സംയോഗസഹിതമുള്ള സ്വരം
അക്ഷരമാല
മലയാളത്തില്‍
53 വര്‍ണങ്ങളെന്ന്
എ.ആര്‍.രാജരാജവര്‍മ
16സ്വരങ്ങളും 37 വ്യഞ്ജനങ്ങളും
ഇന്ന് 49 വര്‍ണങ്ങള്‍ മതി
എഴുത്തച്ഛന്റെ കാലം വരെ
ഉപയോഗിച്ചിരുന്നത് വട്ടെഴുത്ത്
വട്ടെഴുത്ത് തമിഴരുടെ
അക്ഷരമാലയിലുള്ളത്
സംസ്‌കൃത ലിപി ഉണ്ടായിരുന്നില്ല
ഈ ന്യൂനത പരിഹരിച്ചത്
തുളുമലയാളം അക്ഷരമാല
എഴുത്തച്ഛന്‍ ഉപയോഗിച്ചത്
അ
അകാരം
കേവല സ്വരങ്ങളിലൊന്ന്
മലയാള അക്ഷരമാലയിലെ
ആദ്യത്തെ അക്ഷരം
ഇതു സ്വരാക്ഷരമാണ്
മലയാളത്തില്‍ അ കാരത്തിന്റെ ധ്വനി
പലപ്പോഴും ദുഷിച്ചുപോകുന്നു
എ കാരത്തിന്റെ ഛായയിലാണ് ഉച്ചാരണം
ഉദാ: ഗജം ഗെജം
ജനം ജെനം
രവി രെവി
താലവ്യ അകാരം
എകാരഛായയില്‍ വരുന്ന
അകാരം
താലവ്യ അകാരം
യഥാര്‍ഥ അകാരം ശുദ്ധം
താലവ്യ അകാരം ദുഷിച്ചത്
അകര്‍മക ക്രിയ
കര്‍മമില്ലാത്ത ക്രിയകള്‍
ക്രിയക്ക് കര്‍മമില്ലാതെ വരുന്നു
ക്രിയയുടെ ഫലം
അനുഭവിക്കുന്നത് കര്‍ത്താവ് തന്നെ
ഉദാ: അവന്‍ കരയുന്നു, അവള്‍ ഓടുന്നു
കര്‍മം
കര്‍ത്താവ് ചെയ്യുന്ന
പ്രവൃത്തിയുടെ ഫലം
അനുഭവിക്കുന്നതാരോ
അല്ലെങ്കില്‍ എന്തോ
അതാണ് കര്‍മം
ഉദാ: രാമന്‍ രാവണനെ കൊന്നു.
രാമന്‍- കര്‍ത്താവ്
രാവണന്‍- കര്‍മം
കൊന്നു- ക്രിയ
കാരിത ക്രിയ
രൂപത്തെ അടിസ്ഥാനമാക്കിയുള്ള
ഒരു ക്രിയാവിഭാഗം
ക്കു
ഉള്ള കേവല ക്രിയകള്‍
കാരിതങ്ങള്‍
ഉദാ: എഴുതിക്കുക, പറയിക്കുക
അകാരിത ക്രിയ
‘ക്ക്’ ഇല്ലാത്തവ അകാരിതം
ഉദാ: ഓടുക, ചാടുക,
വീഴുക, തിരിയുക, പുകയുക
പ്രകാരം
ധാതുക്കളുടെ
രൂപഭേദങ്ങളില്‍ ഒന്ന്
ഒരു ധാതു അതിന്റെ അര്‍ഥത്തെ
എങ്ങനെ വെളിപ്പെടുത്തുന്നുവോ അത്
പ്രകാരം നാലുവിധം
- നിയോഗ മട്ടിലുള്ളത്
നിയോജകം. (ആട്ടെ ചേര്‍ന്നുവരും)
ഉദാ: വന്നാട്ടെ, പറയട്ടെ, കുളിക്കട്ടെ - ശാസനയുടെ മട്ടിലുള്ളത്
വിധായകം
(അണം ചേര്‍ന്നുവരും)
ഉദാ: പറയണം, കളിക്കണം - സമ്മതത്തിന്റെ മട്ടിലുള്ളത്
അനുജ്ഞായകം. (അം ചേര്‍ന്നു വരും)
ഉദാ: പറയാം, കളിക്കാം - ധാതുവിന്റെ അര്‍ഥം
തനിയെ കാട്ടുന്നത്
നിര്‍ദ്ദേശകം
ഉദാ: കുളിക്കുന്നു, കൊന്നു
അനുപ്രയോഗം
ഒരു ധാതുവിന്റെ അര്‍ഥത്തിന്
പരിഷ്‌കാരം വരുത്താന്‍
പിന്നില്‍ച്ചേര്‍ന്നു വരുന്ന
ക്രിയകള്‍
ഉദാ: കരഞ്ഞു-കരഞ്ഞുപോയി
അനുനാസികം
നിശ്വാസവായുവിനെ മൂക്കില്‍ക്കൂടി
നിര്‍ഗമിപ്പിച്ച് ഉച്ചരിക്കുന്ന
വര്‍ണങ്ങള്‍
വര്‍ഗാക്ഷരങ്ങളിലെ അവസാനത്തെ
അഞ്ചുവര്‍ണങ്ങളും (വര്‍ഗപഞ്ചമങ്ങള്‍)
വര്‍ത്സ്യ ‘ന’കാരവും ചേര്‍ന്ന്
ആറു അനുനാസികങ്ങള്‍
വര്‍ഗപഞ്ചമങ്ങള്‍
ങ ഞ ണ ന മ
വര്‍ത്സ്യ ‘ന’ കാരം
അനനുനാസികം
നിശ്വാസവായു വായില്‍ക്കൂടി
നിര്‍ഗമിച്ചുണ്ടാകുന്ന വര്‍ണങ്ങള്‍
അനുനാസികമല്ലാത്ത
എല്ലാ വര്‍ണങ്ങളും ഇതില്‍
ശുദ്ധ വര്‍ണങ്ങള്‍
എന്നറിയപ്പെടുന്നു
അനുനാസികാതിപ്രസരം
എ.ആര്‍.രാജരാജവര്‍മ മുന്നോട്ടുവച്ച
ആറു ഭാഷാനയങ്ങളിലൊന്ന്
അനുനാസിക വര്‍ണം
തൊട്ടടുത്തു വരുന്ന
വര്‍ണത്തെ സ്വാധീനിച്ച്
അതിനെക്കൂടി അനുനാസികമാക്കുന്നു
അനുനാസികം ആദ്യവും
ഖരം പിമ്പുമായി വന്നാല്‍
ഖരം അനുനാസിക
വര്‍ഗത്തിലെ ഖരമാകും
അനുനാസികം മുമ്പും
ഖരം പിമ്പുമായി
കൂട്ടക്ഷരം വന്നാല്‍
അനുനാസികം ഇരട്ടിക്കും