വാക്കുകളും വസ്തുക്കളും(നിരൂപണം)

ബി. രാജീവന്‍

2011ലെ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കൃതിയാണ് ബി. രാജീവന്‍ രചിച്ച വാക്കുകളും വസ്തുക്കളും.വാക്കുകളും വസ്തുക്കളും, മാറുന്ന മാര്‍ക്‌സിസം, ശ്രീനാരായണന്റെ രാഷ്ട്രീയം, മാറുന്ന ബുദ്ധിജീവിതം, കവിതയും ചിന്തയും, മാറുന്ന കലാചിന്ത എന്നിങ്ങനെ ആറ് ഭാഗങ്ങളായാണ്.വാക്കുകളും വസ്തുക്കളുമെന്ന ഒന്നാം ഖണ്ഡത്തില്‍ ബഷീര്‍ , തകഴി, വിജയന്‍ , വി.കെ.എന്‍ , കെ.ജി. ശങ്കരപ്പിള്ള, കടമ്മനിട്ട, കെ. സച്ചിദാനന്ദന്‍ എന്നിവരുടെ രചനകളെ സവിശേഷമായ പഠനത്തിന് വിധേയമാക്കിയിരിക്കുന്നു.ഫെലിക്‌സ് ഗെത്താരി, സ്പിനോസ, ആന്റോണിയോ നെഗ്രി, മിഷേല്‍ ഹാര്‍ഡ് എന്നിവരുടെ ദര്‍ശനങ്ങളെ ഈ ഗ്രന്ഥംപരിചയപ്പെടുത്തുന്നു.