ജനനം ആലപ്പുഴ ജില്ലയില്‍ കായംകുളത്തിനടുത്തു പുതിയവിളയില്‍ 1964ല്‍. പത്രപ്രവര്‍ത്തനത്തില്‍ മൂന്നാം റാങ്കോടെ ബിരുദാനന്തര ഡിപ്ലോമ. ബാലരമ, യുറീക്ക, ദേശാഭിമാനി, സദ്വാര്‍ത്ത, സമകാലിക മലയാളം വാരിക എന്നിവയില്‍ സബ് എഡിറ്ററും കൈരളി ടിവിയില്‍ സീനിയര്‍ സബ്എഡിറ്റര്‍ / സീനിയര്‍ റിപ്പോര്‍ട്ടറും വീക്ഷണം ദിനപ്പത്രത്തില്‍ ന്യൂസ് എഡിറ്ററും ആയിരുന്നു. 1999-ലെ മികച്ച വികസനോന്മുഖ റിപ്പോര്‍ട്ടിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വ്യവസായകേരളം മാസിക, സ്ത്രീശക്തി മാസിക എന്നിവയുടെ എഡിറ്റര്‍, സംസ്ഥാന ആസൂത്രണബോര്‍ഡില്‍ ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ മീഡിയാ കോ – ഓര്‍ഡിനേറ്റര്‍, ധനമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു. റേഡിയോ, ടിവി പരിപാടികളും അവതരിപ്പിക്കാറുണ്ട്.
ഇപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പിആര്‍ഒ. ഭാര്യ: ഡോ.പി.ആര്‍. സബിത മകന്‍: അമന്‍ എം.എസ്. വിലാസം: കെആര്‍എ 178, കെകെ റോഡ്, കൊങ്കളം, ആറാമട പിഒ, തിരുവനന്തപുരം  695032 ഫോണ്‍: +91 98479 48765 ഇമെയില്‍: puthiyavilamanoj@gmail.com
കൃതികള്‍
വെളിച്ചത്തിലേക്കു നടത്തുന്നവര്‍,
കേരളത്തില്‍ സംഭവിക്കുന്നത്,
91% വാള്‍സ്ട്രീറ്റ് കയ്യടക്കുമ്പോള്‍’ (ചിന്ത) തോമസ് ഐസക്കുമായി ചേര്‍ന്ന് എഴുതിയത്
കാലത്തിന്റെ മുഴക്കോല്‍ (ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്)
കാലന്‍ഡര്‍ (ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്)
വിശ്വാസം ശിക്ഷിച്ചു (കേരള സാക്ഷരതാമിഷന്‍)
പോരാട്ടത്തിന്റെ നൂറു വര്‍ഷങ്ങള്‍ (ഡോക്യുമെന്ററി)
ഓണനാടിന്റെ ദൈവങ്ങള്‍ (ഡോക്യുമെന്ററി)
തിരക്കഥ
‘പ്രകൃതിയുടെ കാവലാളുകള്‍’
കിഫ്ബിയുടെ കോര്‍പ്പറേറ്റ് വീഡിയോ
ചവറയിലെ ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്തിനെപ്പറ്റി സിഡിറ്റ് നിര്‍മ്മിച്ച ഡോക്യുമെന്ററി