രതിനിര്‍വ്വേദം(നോവല്‍)

പത്മരാജന്‍

പത്മരാജന്‍ എഴുതിയ മലയാളം നോവലാണ് രതിനിര്‍വ്വേദം. 1970 മേയിലാണ് ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. 1978ലും 2011ലും നോവല്‍ ചലച്ചിത്രങ്ങളായി ആവിഷ്‌ക്കരിക്കപ്പെട്ടു. നിഷ്‌കളങ്കമായ പ്രണയത്തിന്റെയും ശരീരാകര്‍ഷണത്തിന്റെയും ഉന്മാദങ്ങളില്‍പ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാന്‍ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. കായംകുളത്തിനടുത്ത് ചെപ്പാട്ടുമുക്ക് എന്ന സാങ്കല്‍പ്പികഗ്രാമത്തിലാണ് കഥ നടക്കുന്നത്. പപ്പു, രദുവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.