മലയാളനോവലിന്റെ ഭാവുകത്വപരിണാമത്തില്‍ നിര്‍ണ്ണായക ശക്തിയായി നിന്നുകൊണ്ട് സ്വന്തം സ്ഥാനം തിട്ടപ്പെടുത്തിയ പ്രവണതയാണ് കാല്പനികത. കാല്പനികത ഉയര്‍ത്തിയ സൗന്ദര്യാത്മകകലാപം സി.വിയിലും രാജലക്ഷ്മിയിലും   ഉറൂ ബിലും എം.ടി.യിലും എങ്ങനെ സ്വാധീനം ചെലുത്തിയെന്നും നോവല്‍സാഹിത്യത്തിന്റെ വികാസപരിണാമങ്ങളെ അത് എങ്ങനെ അഗാധമാക്കിയെന്നും ഈ കൃതി സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. ഗദ്യസാഹിത്യത്തിലെ കാല്പനികതയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ വിശദവും ആധികാരികവുമായ പഠനം.