–    പ്രത്യക്ഷമായോ പരോക്ഷമായോ ഗ്രാമവുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ബാല്യം, മഴ, പുഴ എന്നിങ്ങനെ പത്തു ഭാഗങ്ങളിലായി 27 ലേഖനങ്ങള്‍. 2003 ല്‍ ആദ്യ പ്രസിദ്ധീകരണം. കാലത്തിന്റെ പ്രയാണത്തില്‍ നഷ്ടമാകുന്ന സംസ്‌കൃതികളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരു വലിയ എഴുത്തുകാരന്റെ ചിന്തകളാണിതില്‍. തനിക്ക് പ്രിയപ്പെട്ട ഗ്രാമത്തെക്കുറിച്ച് എഴുതുകയും തനിക്കറിയാവുന്ന മഹാ നിളയുടെ തീരങ്ങളിലെ സ്വത്വനാശത്തെപ്പറ്റി വേവലാതികൊള്ളുകയും ചെയ്യുന്നു.