രമണന്‍/സ്മാരകമുദ്ര
> രമണന്‍

ശ്രീമാന്‍ ഇടപ്പള്ളി രാഘവന്‍പിള്ള!

ഒരു ഗദ്ഗദസ്വരത്തിലല്‌ളാതെ കൈരളിക്ക് ഒരിക്കലും ഉച്ചരിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ആ നാമധേയം!

അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവില്‍പെ്പട്ട്, ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിന്റെ ഒരു പര്യായമായിരുന്നു അത്!

ആയിരത്തി ഒരുനൂറ്റിപ്പതിനൊന്നാമാണ്ടു മിഥുനമാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാത്രി കേവലം ആകസ്മികമായി, ആ മണിനാദം ദയനീയമാം വിധം അവസാനിച്ചു!

അന്ധമായ സമുദായം ബ നിഷ്ഠുരമായ സമുദായം ബ അദ്ദേഹത്തിന്റെ ചിതാഭസ്മത്തെപേ്പാലും ഇതാ, ഇപേ്പാഴും അലട്ടിക്കൊണ്ടിരിക്കുന്നു!

പക്ഷേ, ആ പ്രണയഗായകന്റെ ആത്മാവ് ഏതു ഭൌതികാക്രമങ്ങള്‍ക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചുകഴിഞ്ഞു!

ആ ഓമനച്ചെങ്ങാതിയുടെ പാവനസ്മരണയ്ക്കായി, അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുന്‍പില്‍ ഈ സൌഹൃദോപഹാരം ഞാനിതാ കണ്ണീരോടുകൂടി സമര്‍പ്പിച്ചുകൊള്ളുന്നു.

ഇടപ്പള്ളി 1936 ഒകേ്ടാബര്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള