നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്.

കാഞ്ഞിരക്കീഴ്‌നടുക്കണ്ടം തുണ്ടത്തില്‍
ആതിച്ചന്‍ കാളേ വലത്തുംവച്ചൂ
ചന്തിരന്‍കാളേയിടത്തുംവച്ചൂ
ഇച്ചാലുപൂട്ടീ മറുചാലുഴുവുമ്പം
ചേറും കട്ടയൊടയും പരുവത്തില്‍
ചവുട്ടിനിരത്തിയവാച്ചാലും കോരീ
വാച്ചാലും കോരീപൊരിക്കോലും കുത്തീ
പൊരിക്കോലും കുത്തിയാവാരീവെതപ്പീനാ
വാരീവെതച്ചൂമടയുമടപ്പീനാ
പിറ്റേന്നൂനേരം വെളുത്തതും തീയതീ
മടതുറന്നൂ വെതയും തോത്തീ
നെല്ലെല്ലാം കാച്ചൂകുനിയുംപരുവത്തില്‍
നെല്ലിന്റെ മൂട്ടിപ്പെരമാവും കാവല്‌