കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂര്‍ത്തേ
കര്‍ക്കിടത്തേവരേ കര്‍ക്കിടകത്തേവരേ

തുടം തുടം കുടം കുടം നീ വാത്തേ
കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂര്‍ത്തേ

മഴവില്‍ക്കൊടി മാനത്ത് പൊന്നമ്പലമുറ്റത്ത് വിരിയുന്നു
തെളിയുന്നു അലിഞ്ഞലിഞ്ഞങ്ങലുഞ്ഞുമായുന്നൂ

കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂര്‍ത്തേ
മാനത്തൊരു മയിലാട്ടം പീലിത്തിരുമുടിയാട്ടം ഇളകുന്നൂ
നിറയുന്നൂ ഇടഞ്ഞിടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ

കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂര്‍ത്തേ
മനസ്‌സകെ നനഞ്ഞല്ലോ തീ കാഞ്ഞുകിടന്നല്ലോ

ഒഴിയുന്നൂ വഴിയുന്നൂ അഴിഞ്ഞു ഞങ്ങള്‍ തളര്‍ന്നുറങ്ങുന്നൂ