കുമ്മാട്ടിക്കൊരു
തേങ്ങാ കൊടുപ്പിന്‍

ഉത്രാടം നാള്‍ അസ്തമയത്തില്‍
എത്രയും മോഹിനിമോദത്തോടെ

തെക്കന്‍ തെക്കന്‍ തെക്കിനിയപ്പന്‍
തക്കത്തില്‍ ചില പേരുകള്‍ നല്‍കി

ഗണനായകനും ഗുരുവരനും മമ
തുണയായ് വരണം കുമ്മാട്ടിക്ക്

ഓണത്തപ്പാ കുടവയറാ
നാണം കൂടാതടുത്തുവാ

തേങ്ങമരമതു കായ്ക്കണമെങ്കില്‍
കുമ്മാട്ടിക്കൊരു തേങ്ങാ കൊടുപ്പിന്‍.