മഞ്ഞന്‍ നായര് കുഞ്ഞന്‍ നായര്
മഞ്ഞ കാട്ടില്‍ പോകാല്ലോ

മഞ്ഞ കാട്ടില്‍ പോയ പിന്നെ
മഞ്ഞ കിളിയെ പിടിക്കാലോ

മഞ്ഞ കിളിയെ പിടിച്ചാ പിന്നെ
പപ്പും തൂവലും പറിക്കാലോ

പപ്പും തൂവലും പറിച്ചാ പിന്നെ
ഉപ്പും മുളകും പുരട്ടാലോ

ഉപ്പും മുളകും പുരട്ടിയാ പിന്നെ
ചട്ടിയിലിട്ടു പൊരിക്കാലോ

ചട്ടിയിലിട്ടു പൊരിച്ചാ പിന്നെ
നാക്കില വാട്ടി പൊതിയാലോ

നാക്കില വാട്ടി പൊതിഞ്ഞാ പിന്നെ
കള്ള് ഷാപ്പില്‍ പോകാലോ

കള്ള് ഷാപ്പില്‍ പോയാ പിന്നെ
കള്ളും കൂട്ടി അടിക്കാലോ

കള്ളും കൂട്ടി അടിച്ചാ പിന്നെ
ഭാര്യേം മക്കളേം തല്ലാലോ

ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ
ചട്ടീലിട്ടു പൊരിക്കാലോ
ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ
നാക്കിലവെട്ടിപൊതിയാലോ
നാക്കിലവെട്ടിപ്പൊതിഞ്ഞാല്‍ പിന്നെ
തണ്ടന്‍ പടിക്കല്‍ ചെല്ലാലോ.
തണ്ടന്‍ പടിക്കല്‍ ചെന്നാല്‍ പിന്നെ
കള്ളേലിത്തിരി മോന്താലോ.
കള്ളേലിത്തിരി മോന്ത്യാല്‍ പിന്നെ
അമ്മേം പെങ്ങളേം തല്ലാലോ
അമ്മേം പെങ്ങളേം തല്ലാല്ല്യാല്‍ പിന്നെ
കോലോത്തും വതില്ക്കല്‍ ചെല്ലാലോ
കോലോത്തും വതില്ക്കല്‍ ചെന്നല്‍ പിന്നെ
കാര്യം കൊണ്ടിത്തിരി പറയാളോ
കാര്യം കൊണ്ടിത്തിരി പറഞ്ഞാല്‍ പിന്നെ
കഴുമ്മേല്‍ കിടന്നങ്ങാടാലോ…
മഞ്ഞക്കാട്ടില്‍ പോവാലോ…